താലൂക്ക് വികസന സമിതി യോഗം അനുകൂലികള്‍ അലങ്കോലമാക്കി
വടക്കാഞ്ചേരി: ആരോപണ വിധേയരായ നഗരസഭ കൗണ്‍സിലര്‍മാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താല്‍ പൂര്‍ണം.
സ്വകാര്യ ബസുകളും, ഓട്ടോ ടാക്‌സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. ഓഫിസുകളും, സ്‌കൂളുകളും തുറന്നില്ല. തലപ്പിള്ളി താലൂക്ക് ഓഫിസിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ദീര്‍ഘ ദൂര ബസുകളും, കെ.എസ്.ആര്‍.ടി.സി ബസുകളും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞില്ല.
എന്നാല്‍ സംസ്ഥാന പാതയിലൂടെ സഞ്ചരിച്ചിരുന്ന ബസുകള്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞിട്ടു. വടക്കാഞ്ചേരിയില്‍ നടന്ന പ്രകടനത്തിനിടെ ഷൊര്‍ണൂരില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ചിറയത്ത് ബസിന്റെ സൈഡ് ചില്ല് അനുകൂലികള്‍ തകര്‍ത്തു. വടക്കാഞ്ചേരി ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് ഇരച്ച് കയറിയ പ്രവര്‍ത്തകര്‍ പോസ്റ്റ് ഓഫിസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തി.
തലപ്പിള്ളി താലൂക്ക് ഓഫിസില്‍ നടക്കുകയായിരുന്ന താലൂക്ക് വികസന സമിതി യോഗത്തിലേക്കും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇരച്ചു കയറി.
യോഗത്തില്‍ പങ്കെടുക്കുന്നവരുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ചൊവ്വന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സതീശന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.കെ ഗംഗാധരന്‍ എന്നിവരെ ആക്രമിച്ചതായും പരാതി ഉയര്‍ന്നു. ഫയലുകള്‍ വാരിവലിച്ചിട്ട പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുക്കുന്നവരെ ഇറക്കി വിട്ടു.
അടാട്ട് പഞ്ചായത്തില്‍ നിരത്തില്‍ ഇറക്കിയ ഓട്ടോറിക്ഷ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു. ഡ്രൈവര്‍ക്ക് പരുക്കേറ്റു. നിയോജക മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."