HOME
DETAILS
MAL
കേരളത്തിന് അര്‍ഹമായ ജലം ലഭിക്കണം
backup
November 05 2016 | 20:11 PM
പാലക്കാട് : കേരളത്തിന് അര്‍ഹമായ ജലം പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്നും അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിന് ജില്ലാ പഞ്ചായത്ത് സമിതി യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. ഈ വര്‍ഷം കേരളം അതിരൂക്ഷമായ വരള്‍ച്ചയെ അഭിമുഖീകരിക്കുമെന്ന് ഇതുവരെ ലഭിച്ച മഴയുടെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് പാലക്കാടിനെ സംസ്ഥാനത്തെ വരള്‍ച്ചാബാധിത പ്രദേശമായി സര്‍ക്കാര്‍ ഇതിനോടകം പ്രഖ്യാപിച്ചത് .
അതിനാല്‍ ചിറ്റൂര്‍ താലൂക്കിലെ കൃഷിക്കും ജില്ലയിലെ കുടിവെള്ള സ്രോതസ്സുകള്‍ക്കും ആശ്രയമായ പറമ്പിക്കുളം-ആളിയാര്‍ പദ്ധതി കരാര്‍ പ്രകാരമുള്ള ജലം ലഭിക്കേണ്ടത് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."