HOME
DETAILS
MAL
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
backup
November 05 2016 | 20:11 PM
പിണങ്ങോട്: കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നതായി പരാതി. പിണങ്ങോട് മുക്കിലെ ജുമുഅത്ത് പള്ളിക്ക് സമീപത്തെ റോഡിലാണ് ഒരു മാസത്തിലതികമായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം പാഴാകുന്നത്. നിരന്തരമായി വെള്ളം ഒഴുകിയതിനാല്‍ റോഡിന്റെ ഒരു ഭാഗം തകര്‍ന്ന നിലയിലാണ്. പ്രദേശത്തെ നൂറ് കണക്കിന് ആളുകള്‍ വെള്ളത്തിനായി ആശ്രയിക്കുന്ന പൈപ്പ് ലൈനാണിത്.
പ്രദേശത്തുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അധികൃതര്‍ ഒരു തവണ പൈപ്പ് നന്നാക്കിയെങ്കിലും ദിവസങ്ങള്‍ക്കകം വീണ്ടും പൈപ്പ് പൊട്ടുകയായിരുന്നു. പൈപ്പ് തുരുമ്പെടുത്ത് ദ്രവിച്ചതാണ് ഇത്തരത്തില്‍ വെള്ളം പാഴാകാന്‍ കാരണമെന്നും തുരുമ്പെടുത്ത പൈപ്പ് മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."