HOME
DETAILS

ജില്ലയിലെ കായികമേഖലയ്ക്ക് ഉണര്‍വേകാനൊരുങ്ങി സ്‌പോര്‍ട്‌സ് കൗണ്‍സില്‍

  
backup
November 05 2016 | 20:11 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d

 


കല്‍പ്പറ്റ: വയനാടിന്റെ കായിക വികസനത്തിന് പുത്തന്‍ കാല്‍വയ്പ്പുമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍. കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച കായിക വികസന സെമിനാറില്‍ കായിക ഉന്നമനത്തിന് ഹൃസ്വവും ദീര്‍ഘവുമായ നിരവധി നിര്‍ദേശങ്ങളും ആശയങ്ങളും ഉരുത്തിരിഞ്ഞു. വിവിധ പഞ്ചായത്തുകളുടെ പ്രസിഡന്റുമാരും കായിക സംഘടനാ ഭാരവാഹികളും പങ്കെടുത്ത സെമിനാറില്‍ ജില്ലയുടെ കായിക മേഖലയെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള പുതിയ ആശയങ്ങള്‍ വിവിധ ആളുകള്‍ പങ്കുവച്ചു. ഒപ്പം ശോചനീയാവസ്ഥയില്‍ തങ്ങളുടെ ആശങ്കയും പങ്കുവച്ച് തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ സെമിനാറിലെത്തിയ ഒളിമ്പ്യന്‍മാരായ ടി ഗോപിയെയും ഒ.പി ജെയ്ഷയെയും ഫുട്‌ബോള്‍താരം സുശാന്ത് മാത്യുവിനെയും അഭിനന്ദിക്കാനും മറന്നില്ല. വയനാട്ടിലെ പരിമിത സാഹചര്യങ്ങളില്‍ നിന്ന് ലോക കായിക മാമാങ്കത്തില്‍ പങ്കെടുത്ത് ഒളിമ്പ്യന്‍മാരും സ്വപ്രയത്‌നം കൊണ്ട് ഐ.എസ്.എല്‍ ആദ്യ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി മിന്നും പ്രകടനം കാഴ്ചവച്ച സുശാന്തും ജില്ലയിലെ വളര്‍ന്ന്‌വരുന്ന കായിക താരങ്ങള്‍ക്ക് എന്നും പ്രചോദനമാണെന്ന് ചര്‍ച്ചക്കെത്തിയ പഞ്ചായത്ത് സാരഥികളും കായിക സംഘടനാ ഭാരവാഹികളും പറഞ്ഞു.
ജില്ലയില്‍ ഒരു സിന്തറ്റിക് ട്രാക്കില്ലെന്ന സങ്കടകരമായ വസ്തുതയാണ് അത്‌ലറ്റിക് അസോസിയേഷനെ പ്രതിനിധീകരിച്ചെത്തിയ ഭാരവാഹികള്‍ പറഞ്ഞത്. ഒപ്പം കായിക താരങ്ങളുടെ ഭക്ഷണക്കാര്യത്തില്‍ കൃത്യത പുലര്‍ത്താന്‍ അസോസിയേഷന് സാധിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. സാമ്പത്തികമായുള്ള പ്രശ്‌നങ്ങള്‍ അസോസിയേഷനുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. എന്നിട്ടും ജില്ലയിലെ അത്‌ലറ്റിക് താരങ്ങള്‍ മറ്റ് ജില്ലകളിലെ മിന്നും താരങ്ങള്‍ക്കൊപ്പം മത്സരിച്ച് മികച്ച നേട്ടം കൈവരിച്ചത് നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണെന്നും സിന്തറ്റിക് ട്രാക്കിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. ബോക്‌സിംഗ് അസോസിയേഷന്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് തങ്ങള്‍ നേടിയ നേട്ടങ്ങള്‍ സദസിനെ അറിയിച്ചു. ഒപ്പം കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയാല്‍ ബോക്‌സിങില്‍ രാജ്യാന്തര താരങ്ങളെ ജില്ലയില്‍ നിന്ന് വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
സംസ്ഥാന നീന്തല്‍ മത്സരത്തില്‍ അഞ്ച് മെഡലുകള്‍ നേടിയ ബിജി വര്‍ഗീസ് ജില്ലയില്‍ ഒരു നീന്തല്‍പരിശീലന കേന്ദ്രമില്ലെന്നും ഇത് നീന്തല്‍ മേഖലയില്‍ വയനാടിനെ ഏറെ പിന്നോട്ടടുപ്പിച്ചെന്നും പറഞ്ഞു. ആര്‍ച്ചറിക്കായി മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ പുല്‍പ്പള്ളിയില സ്ഥലമുണ്ടായിട്ടും പദ്ധതികള്‍ ചുവപ്പ് നാടയില്‍ കുടുങ്ങിക്കിടക്കുന്നതും ചര്‍ച്ചക്ക് വന്നു.
കായിക താരങ്ങളെയെല്ലാം കളരിപ്പയറ്റ് അഭ്യസിപ്പിച്ചാല്‍ അത് അവരുടെ കരിയറില്‍ മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും അഭിപ്രായമുയര്‍ന്നു. ചെസ്, റോളര്‍ സ്‌കേറ്റിംഗ്, കരാട്ടെ, യോഗ, വോളിബോള്‍, ടേബിള്‍ ടെന്നീസ്, ഫുട്‌ബോള്‍ അടക്കമുള്ള മുഴുവന്‍ കായികയിനങ്ങളും ചര്‍ച്ചയിലെത്തി. ഹാന്‍ഡ്‌ബോളിള്‍ നിന്ന് ഒന്നുമില്ലായ്മയില്‍ നിന്ന് വയനാട് വളര്‍ന്നതിനെ കുറിച്ച് ഹാന്‍ഡ്‌ബോള്‍ കോച്ച് ബിജു ആന്റണി പറഞ്ഞത് കരഘോഷങ്ങളോടെയാണ് സദസ് ശ്രവിച്ചത്. കുറഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ ജില്ലക്ക് ഹാന്‍ഡ്‌ബോള്‍ ടീമിനെ ഉണ്ടാക്കുകയും അവരെ സംസ്ഥാന മത്സരത്തില്‍ മൂന്നാം സ്ഥാനത്ത് എത്തിച്ചതും സോണല്‍ മത്സരത്തിലെ ചാമ്പ്യന്‍മാരാവാന്‍ ഈ ചൊവ്വാഴ്ച ടീം കളത്തിലിറങ്ങുന്നതും ബിജു ആന്റണി വിവരിച്ചു.
പരിപാടി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് അധ്യക്ഷനായി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ ചടങ്ങില്‍ മുഖ്യാഥിതിയായി. സൗകര്യങ്ങള്‍ കുറഞ്ഞ പ്രദേശത്ത് ജനിച്ചിട്ടും പരിമിതികളെ അതിജീവിച്ചവരാണ് ഒ.പി ജെയ്ഷ, ഗോപി, സുശാന്ത് എന്നിവരെന്ന് മുഖ്യപ്രഭാഷണം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ സംസാരിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു സ്വാഗതവും സെക്രട്ടറി സതീഷ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  22 days ago
No Image

നവംബർ 27മുതൽ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ  ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരത്ത് ഒന്നര കിലോ ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

Kerala
  •  22 days ago
No Image

നവംബർ 24 ന് ദുബൈ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കും; RTA

uae
  •  22 days ago
No Image

ഗുരുതര നിയമ ലംഘനങ്ങൾ; റിയാദിൽ ഒമ്പത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി 

Saudi-arabia
  •  22 days ago
No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  22 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  22 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  22 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  22 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  22 days ago