നഗരസഭ ആരോഗ്യ വിഭാഗം രാത്രികാല പരിശോധന കര്‍ശനമാക്കി
വടകര: നഗരസഭ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കിയ മാലിന്യ നിര്‍മാര്‍ജന പദ്ധതിയായ 'കര്‍മ്മ 2016'ന്റെ ഭാഗമായി രാത്രികാല പരിശോധന കര്‍ശനമാക്കി.
പദ്ധതി പ്രഖ്യാപിച്ചിട്ടും മാലിന്യങ്ങള്‍ നഗരസഭാ പരിസരങ്ങളില്‍ തള്ളുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യനിക്ഷേപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാത്രികാല പരിശോധന കര്‍ശനമാക്കിയത്. രാത്രികാല പരിശോധനയില്‍ വടകര ടൗണിലെ ഫാഷന്‍ ക്ലബ് എന്ന സ്ഥാപനത്തില്‍ നിന്നും പഴയ ചെരുപ്പുകളും മറ്റു മാലിന്യങ്ങളും രണ്ടു ചാക്കുകളിലായി പൊതുസ്ഥലത്ത് തള്ളുന്നത് നാട്ടുകാരുടെ സഹായത്തോടെ ആരോഗ്യവിഭാഗം പിടികൂടി.
സ്ഥാപനത്തില്‍ നിന്നും 1010 രൂപ പിഴ ഈടാക്കി. സിറ്റി സ്റ്റൈല്‍ ഡ്രസ് മേക്കേര്‍സ്, കോമ ജങ്ഷന്‍, കോര്‍ണര്‍ സ്‌റ്റേഷനറി, കാര്‍ ആക്‌സസറീസ്, കാരവന്‍ ഫൂട്ട്‌വേര്‍, എടോടി ടി.എന്‍ ബാലകൃഷ്ണന്‍ സ്‌റ്റേഷനറി, എന്നീ സ്ഥാപനങ്ങള്‍ക്കെതിരേ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനു ആരോഗ്യ വിഭാഗം കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."