HOME
DETAILS
MAL
14 മുതല്‍ നിസ്സഹകരണ സമരം നടത്തുമെന്ന് റേഷന്‍ വ്യാപാരികള്‍
backup
November 06 2016 | 02:11 AM
മലപ്പുറം: റേഷന്‍ വ്യാപാരികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകാത്ത പക്ഷം ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ഒരു നടപടിയിലും സഹകരിക്കില്ലെന്നും 14 മുതല്‍ സംസ്ഥാന വ്യാപകമായി നിസ്സഹകരണ സമരം നടത്തുമെന്നും റേഷന്‍ ഡീലേഴ്സ് സംയുക്ത സമര സമിതി.
ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്ന 14ന് മുന്‍പ് റേഷന്‍ സാധനങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ കടകളില്‍ എത്തിക്കുന്നതിനെ കുറിച്ചും വ്യാപാരികളുടെ വേതനത്തെ കുറിച്ചും തീരുമാനമുണ്ടാവണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ പറയുന്ന നടപടികളുമായി സഹകരിക്കില്ല. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും സംയുക്തസമര സമിതി ചെയര്മാന് കാടാമ്പുഴ മൂസഹാജി, ജനറല്‍ കണ്‍വീനര്‍ ടി മുഹമ്മദാലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."