അന്തരീക്ഷ മലിനീകരണം; കേന്ദ്രം ഇടപെടണമെന്ന് കെജരിവാള്‍
ന്യൂഡല്‍ഹി: ഒരു ഗ്യാസ് ചേംബറിലെന്ന പോലെയാണ് തലസ്ഥാന നഗരിയുടെ ഇപ്പോഴത്തെ അവസ്ഥയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മലിനീകരണം ഇത്രയും രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കെജരിവാള്‍ ആവശ്യപ്പെട്ടു.
ജനങ്ങള്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണമെന്നും യാത്രക്കായി പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
സമീപ സംസ്ഥാനങ്ങളായ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും മലിനീകരണ തോത് ഉയര്‍ന്നതും ഡല്‍ഹിയില്‍ വിഷവാതകം കുന്നുകൂടാന്‍ ഇടയാക്കിയിട്ടുണ്ട്.
വിളവെടുപ്പു കഴിഞ്ഞ പാടശേഖരത്തും കൃഷിയിടങ്ങളിലും ടണ്‍കണക്കിനു അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതും ദീപാവലി ആഘോഷത്തിനിടയിലെ കരിമരുന്ന് പ്രയോഗവുമാണ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഇത്രത്തോളം രൂക്ഷമാക്കിയതെന്ന് കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു.
മലിനീകരണതോത് ഉയര്‍ന്നതോടെ ഡല്‍ഹിയിലെ 1800 പ്രൈമറി സ്‌കൂളുകള്‍ ഇന്നലെ അടച്ചിട്ടിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നത് ആശാസ്യമായ ഒരു പരിഹാരമല്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."