HOME
DETAILS

മലയാളി മറന്നതെന്തേ പോരാട്ടങ്ങളുടെ വിത്തിറക്കിയ ഈ കവിയെ ?

  
backup
November 06 2016 | 05:11 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%ae%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%87-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be%e0%b4%9f

 

ഇന്ത്യയില്‍ ആദ്യമായി നികുതിനിഷേധ പ്രസ്ഥാനത്തിനു തുടക്കമിട്ട ക്രാന്തദര്‍ശി. ഒരായുസു മുഴുവന്‍ ബ്രിട്ടീഷ് ഭരണത്തിനെതിരേ ആഞ്ഞടിച്ച് സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്കു വീര്യംപകര്‍ന്ന ജനകീയ നേതാവ്. നിത്യവ്യവഹാരങ്ങള്‍ക്കുപോലും കവിതയെ മാധ്യമമാക്കിയ കവി. മുസ്‌ലിം നവോഥാനങ്ങളുടെ ആദ്യ വിത്തെറിഞ്ഞ സാമൂഹിക പരിഷ്‌കര്‍ത്താവ്. മതപണ്ഡിതന്‍. 18-ാം ശതകത്തെ ജ്വലിപ്പിച്ചു നിര്‍ത്തിയ വെളിയങ്കോട് ഉമര്‍ ഖാസിയെക്കുറിച്ച് ഇങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുണ്ട്. എന്നിട്ടും ഭാവി തലമുറയ്ക്കു പറഞ്ഞുകൊടുക്കാന്‍ ഒരു ജീവചരിത്രം പോലുമുണ്ടോ? ആ ഓര്‍മ വീണ്ടെടുക്കുന്നതിനെക്കുറിച്ച് കേരളത്തിലെ പൊതുസമൂഹവും ആലോചിക്കാത്തത് എന്തുകൊണ്ടാണ്?


കവിയായ ഉമര്‍ ഖാസി ഇന്നു പൂര്‍ണമായും മലയാളത്തിനു അന്യനാണെന്നു പറയാം. സാമൂഹിക പരിഷ്‌കര്‍ത്താവിന്റെ വചനങ്ങളെ മതപ്രസംഗത്തിന്റെ ചൊല്ലിയാട്ടത്തില്‍നിന്നു സാഹിത്യചര്‍ച്ചയുടെ സഹൃദയവേദിയിലേക്കു പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നതാവാം ആ പോരാട്ടകവിയെ തമസ്‌കരിക്കാന്‍ ഇടയാക്കിയത്. 1800കളിലെ വിദേശാധിനിവേശത്തോട് പാര്‍ശ്വവല്‍കൃതരായ മുസ്‌ലിംകള്‍ പ്രതികരിക്കാതിരുന്നൊരു കാലത്താണ് ഉമര്‍ ഖാസി നികുതിനിഷേധ വിപ്ലവത്തിനു തുടക്കമിട്ടത്. അധിനിവേശം സാമ്പത്തിക മേഖലയിലും സാംസ്‌കാരിക മേഖലയിലും തുടരുമ്പോള്‍ ഖാസിയുടെ പോരാട്ടവഴികള്‍ക്കും പോരാട്ടകവിതകള്‍ക്കും ഇന്നും പ്രാധാന്യമേറെയാണ്.

ജയിലറക്കവിതകള്‍


കേരള മുസ്‌ലിംകള്‍ക്ക് ഉമര്‍ ഖാസി മഹല്ല് മേധാവി മാത്രമായി ചുരുങ്ങിയപ്പോള്‍ മതവിദ്യാര്‍ഥികള്‍ക്കു ലക്ഷണമൊത്ത അധ്യാപകനായിരുന്നു. ചിലര്‍ അമാനുഷിക സിദ്ധിയുള്ള വലിയ്യായി കണ്ടു. ചിലര്‍ക്ക് ആത്മീയപാതയിലെ 'സൂഫിഗുരു'വായിരുന്നു. തിരിച്ചറിയപ്പെടാന്‍ ഭിന്നമുഖങ്ങള്‍ ഒട്ടേറെയുണ്ടായതുകൊണ്ടാവാം ഖാസിയിലെ 'പോരാട്ടകവിയെ' ചരിത്രകാരന്മാര്‍ പോലും കണ്ടില്ല.
1819 ഡിസംബര്‍ 18നു നികുതിനിഷേധ സമരത്തിന്റെ പേരില്‍ ഖാസിയെ കോഴിക്കോട് ജയിലില്‍ അടയ്ക്കാന്‍ മലബാര്‍ കലക്ടര്‍ മെക്ലിന്‍ പ്രഭു ഉത്തരവിട്ടു. 'മാപ്പു പറയണം' എന്ന കലക്ടറുടെ ആവശ്യത്തോട് അദ്ദേഹം പ്രതികരിച്ചത് കവിതയിലൂടെയായിരുന്നു. ജയിലില്‍ നിന്നു ആത്മീയഗുരു മമ്പുറം തങ്ങള്‍ക്ക് കാവ്യാത്മകമായ ഒരു കുറിപ്പയച്ചു. പ്രതിരോധത്തിന്റെ ഭാഷയാല്‍ വികാരതീവ്രമായിരുന്നു അത്.
ജനം ഇളകിയതോടെ കവിയെ മോചിപ്പിക്കേണ്ടി വന്നു. ഒപ്പം വെളിയങ്കോട് മുതല്‍ ചേറ്റുവ വരെയുള്ള ഉമര്‍ ഖാസിയുടെ 12 മഹല്ലുകളില്‍ നികുതിപ്പിരിവ് വേണ്ടെന്നുവയ്ക്കുകയും ചെയ്തു.


ഉമര്‍ ഖാസി വിതച്ച പോരാട്ടത്തിന്റെ വിത്തുകള്‍ അപ്പോഴേക്കും മലബാറില്‍ മുളച്ചുതുടങ്ങിയിരുന്നു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ ഗ്രാമങ്ങള്‍തോറും കത്തിപ്പടര്‍ന്നു. ഈ പോരാട്ടങ്ങള്‍ക്കു വീര്യംപകര്‍ന്നത് ഉമര്‍ ഖാസിയുടെ കാവ്യമായിരുന്നു. പുസ്തകത്തിന്റെ അനേകം പ്രതികള്‍ പകര്‍ത്തിയെഴുതി കേരളത്തിലെ പള്ളികളില്‍ വിതരണം ചെയ്തു. ഒടുവില്‍ ബ്രിട്ടീഷുകാര്‍ കവിത നിരോധിച്ചു. പുസ്തകം കണ്ടുകെട്ടി. പാശ്ചാത്യരുടെ ജയിലെഴുത്തുകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലാണു ലോകത്തെ ഇളക്കിമറിച്ചതെങ്കില്‍ അതിനു മുന്‍പുതന്നെ ഉമര്‍ ഖാസി കവിതയെ വിപ്ലവായുധമാക്കി മാറ്റിയിരുന്നു. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കുവേണ്ടി എല്ലാ എതിര്‍പ്പുകളെയും ചെറുത്തുനില്‍ക്കാന്‍ പ്രാപ്തമായ മതവിധികള്‍ അടങ്ങിയതായിരുന്നു ഖാസിയുടെ ജയിലെഴുത്തുകള്‍.

ചരിത്രപുരുഷന്‍


ഗ്രാമീണ കലാപത്തിന്റെ വഴി തുറന്നുവിട്ട ഉമര്‍ ഖാസി 1765ല്‍ മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് വെളിയങ്കോട്ടില്‍ ജനിച്ചു. ഖാസിയാരകത്ത് കാക്കത്തറയില്‍ ഉമര്‍ എന്നാണു പൂര്‍ണ പേര്. പിതാവില്‍ നിന്നു കിട്ടിയ അറബിപാണ്ഡിത്യവും മാതാവിന്റെ കുടുംബത്തില്‍ നിന്നു കിട്ടിയ സംസ്‌കൃതജ്ഞാനവും ചേരുകയായിരുന്നു അദ്ദേഹത്തില്‍. ആയുര്‍വേദ ചികിത്സയുടെ മര്‍മം സ്വായത്തമാക്കിയ വൈദ്യനുമായിരുന്നു അദ്ദേഹം.
ഉമര്‍ ഖാസി കവിതകളെല്ലാം അറബിയിലാണ് എഴുതിയിരുന്നത്. 18-ാം നൂറ്റാണ്ടിലെ പരിമിതമായ മലയാളത്തെക്കാള്‍ തന്റെ ചിന്തയെയും സ്വപ്നങ്ങളെയും പകുത്തുനല്‍കാന്‍ അറബി സാഹിത്യഭാഷയ്ക്കു കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. എന്നാല്‍, കല്ലിലും വഴിയിലും പള്ളിച്ചുവരുകളിലും കരിക്കട്ട കൊണ്ടും പച്ചിലകള്‍ കൊണ്ടും കോറിയിട്ട കവിതകള്‍ വേണ്ടവിധം സംരക്ഷിക്കപ്പെട്ടില്ല. കവിതകള്‍ അറബിയിലായതിനാല്‍ വരേണ്യ കാവ്യലോകത്തിനു പിന്നീടതു വീണ്ടെടുക്കാനുമായില്ല. ജീവിതപാഠങ്ങളും മതപാഠങ്ങളും ഭക്തിയും വൈദ്യവും കത്തിടപാടുകളും ശാസ്ത്രവും വിലാപവും എല്ലാം ഉമര്‍ ഖാസിക്കു കവിതകളായിരുന്നു. പ്രവാചകനോടുള്ള പ്രണയം കവിതകളായി മുട്ടിവിളിച്ചപ്പോള്‍ അറബ് സാഹിത്യത്തിലെ ഉത്തമ പ്രണയകാവ്യമാണ് പിറന്നുവീണത്.

മലയാളിയുടെ അറബ്കാവ്യം!


'തറവാടിത്തത്തിന്റെ പേരില്‍ ആഭിജാത്യം നടിക്കുന്നവരേ... നിങ്ങളുടെ അടിസ്ഥാനം പരിശോധിക്കുക; തിയ്യനും നായരും ആശാരിയും മൂശാരിയും മണ്ണാനും പാണനും കൊയപ്പനും ചെട്ടിയും നായാടിയും പറയരും മതം മാറി വന്നതല്ലേ നിങ്ങളും... ' കവി എഴുതി. മലയാളവും അറബിയും കൂട്ടിക്കലര്‍ത്തി രചിച്ച ഈ കവിത പൊന്നാനി പള്ളിയുടെ ചുവരിലാണ് കരിക്കട്ടകൊണ്ടു കോറിയിട്ടത്. വംശീയതയുടെ മിഥ്യാഭിമാനം തച്ചുതകര്‍ക്കുന്ന ഈ കവിത രചിക്കപ്പെടുന്നത് ശ്രീനാരായണ ഗുരുവിനു മുന്‍പാണെന്നോര്‍ക്കണം.
അറബിയില്‍തന്നെ കവിതയെഴുതാന്‍ മാത്രം ഭാഷാ പ്രാവീണ്യം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍, മിക്ക കവിതകളും നഷ്ടപ്പെട്ടു. 1862ല്‍ അദ്ദേഹത്തിന്റെ ഒരു കാവ്യസമാഹാരം ഈജിപ്തില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്നത്രെ, ഖസീദത്തുല്‍ ഉമരിയ്യ (ഉമറിന്റെ കവിതകള്‍) എന്ന പേരില്‍.
എന്തുകൊണ്ടാണ് അദ്ദേഹത്തിലെ കവിയെ മലയാളി കൈവിട്ടത്? രചന അറബിയില്‍ ആയതുകൊണ്ടോ? അതൊരു കാരണമാവാമെന്നു ഗവേഷകര്‍ പറയുന്നുണ്ടെങ്കിലും കവിതയെ ഹൃദയംകൊണ്ട് സ്വീകരിക്കാന്‍ മാത്രം വളരാത്ത ഒരു സമൂഹമായിരുന്നു അന്നുള്ളതെന്നുറപ്പ്.

കവിത അദ്ദേഹത്തിനു ജീവിതമായിരുന്നു. ഓരോ നിമിഷവും കവിതകളാക്കിമാറ്റിയ നിമിഷകവി. പോരാട്ടങ്ങള്‍ക്കു വേണ്ടി മാത്രമല്ല, കൊച്ചുകാര്യങ്ങള്‍പോലും അദ്ദേഹം സംസാരിച്ചത് കാവ്യഭാഷയില്‍ തന്നെ! ഫിഖ്ഹ് നിയമങ്ങള്‍ കാവ്യങ്ങളാക്കി രചിച്ച അദ്ദേഹത്തിനു നിത്യജീവിതത്തിലെ കൊച്ചുവര്‍ത്തമാനങ്ങള്‍ പോലും കവിതകളായിരുന്നു. ജീവിതപാഠങ്ങള്‍ എന്നു വിളിക്കാവുന്ന പദ്യശകലങ്ങള്‍. അറബ് കാവ്യനിയമങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ മലയാളവാക്കുകള്‍ ചേര്‍ത്ത് പ്രാസവും വൃത്തവും ചോരാതെ കവിതകള്‍ എഴുതി.
മലയാളിയെന്നതില്‍ അദ്ദേഹം അഭിമാനം കൊണ്ടിരുന്നു. ഒരിക്കല്‍ അറേബ്യയില്‍ വച്ച് ഒരു അറബ് കവി തന്റെ ഭാഷയെക്കുറിച്ചു വാചാലനായി. ചെറിയ വാക്കുകളില്‍ പോലും അറബ് പദങ്ങള്‍ ചെലുത്തുന്ന അര്‍ഥവ്യത്യാസം അദ്ദേഹം തുറന്നുകാട്ടി.

സാമൂഹിക വിമര്‍ശനം


ഉമര്‍ ഖാസിയുടെ കവിതയിലെ സാമൂഹിക വിമര്‍ശനത്തിനു തത്വചിന്താപരമായ പക്വതയുണ്ട്. ചിലയിടങ്ങളില്‍ കവിത സ്വാതന്ത്ര്യത്തെ വാഴ്ത്തി. ആചാരങ്ങളെ പരിഹസിച്ചു. പൗരോഹിത്യത്തെ വിമര്‍ശിച്ചു. തന്റെ തത്വചിന്തകള്‍ ചവച്ചരയ്ക്കാന്‍ മാത്രം ബലമുള്ള പല്ലുകള്‍ സ്വന്തമായില്ലാത്ത 'തൊണ്ണന്‍മാരോടാണ്' അദ്ദേഹം കൊട്ടടക്കയെക്കുറിച്ചുള്ള പ്രസിദ്ധമായ കവിത ചൊല്ലിക്കൊടുത്തത്. മറ്റൊരു സാമൂഹികവിമര്‍ശനം കാണുക. പള്ളിയുടെ അരികില്‍ കിടന്നുറങ്ങിയ ആടിനെ സൂചിപ്പിച്ച് പള്ളിയില്‍ ജീവിതകര്‍ത്തവ്യങ്ങള്‍ മറന്നു ചടഞ്ഞിരിക്കുന്ന ആളുകളെ വിമര്‍ശിക്കുകയായിരുന്നു ഈ വരികളിലൂടെ.

പിന്‍ഗാമികള്‍


ഉമര്‍ ഖാസി വിവാഹം കഴിച്ചെങ്കിലും ആ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. മാറഞ്ചേരിയിലെ അധികാരി കുടുംബത്തില്‍ നിന്നായിരുന്നു വിവാഹം. കുഞ്ഞ് മരിച്ചുപോയി. ഇപ്പോള്‍ ഉമര്‍ ഖാസിയുടെ കുടുംബം ഉമ്മാച്ചു ഉമ്മ, ഉമ്മു കുല്‍സു ഉമ്മ, ഉമ്മുതിത്തി ഉമ്മ എന്നീ മൂന്നു സഹോദരികള്‍ അടങ്ങുന്നതാണ്. ഒപ്പം മാതാവിന്റെ സഹോദരിമാര്‍ അടങ്ങുന്ന കുടുംബാംഗങ്ങളുടെ പിന്‍ഗാമികളും. ഉമര്‍ ഖാസിക്കു ഒരു സഹോദരനുണ്ടായിരുന്നു. ബുദ്ധിമാന്ദ്യം സംഭവിച്ച സഹോദരനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഉമര്‍ ഖാസി ഉപയോഗിച്ച ഒരു കട്ടില്‍ മാത്രമാണ് ഇപ്പോള്‍ ശേഷിക്കുന്നത്. കവി താമസിച്ച വീടിന്റെ സ്ഥാനത്ത് ചെറിയൊരു കുടിലുണ്ടാക്കി ആ കട്ടില്‍ അവിടെ സംരക്ഷിക്കുന്നുണ്ട്. ഒരേക്കര്‍ വരുന്ന ഈ പ്രദേശത്ത് ആധുനിക ലൈബ്രറിയും റിസേര്‍ച്ച് സെന്ററും തുടങ്ങാന്‍ പദ്ധതി തയാറാക്കിയതായി ഉടമസ്ഥനായ കാക്കത്തറയില്‍ നിസാര്‍ പറയുന്നു.


ഉമര്‍ ഖാസിയുടെ വീട് ആദ്യകാലങ്ങളിലൊന്നും സംരക്ഷിക്കപ്പെട്ടിരുന്നില്ല. ഓലമേഞ്ഞ മണ്‍കൂനകള്‍ ഉപയോഗിച്ച് ചുവരുകള്‍ പാകിയ ആ വീടിനെ 'സ്രാമ്പ്യ' എന്നാണു വിളിച്ചിരുന്നത്. ഇപ്പോള്‍ അത് ആധുനിക രൂപത്തിലാക്കിയിട്ടുണ്ട്. ഉമര്‍ ഖാസിയെക്കുറിച്ച് വെളിയങ്കോട് ജുമാമസ്ജിദ് തയാറാക്കിയ ചരിത്രകൃതി അപൂര്‍ണമാണ്. മിത്തുകളും അതിശയോക്തിയും നിറഞ്ഞ കഥകളാണ് അതിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്നെ സംബന്ധിച്ച് 'AI' എന്നാല്‍ അമേരിക്കന്‍ ഇന്ത്യന്‍ സ്പിരിറ്റ്'  ന്യൂയോര്‍ക്കില്‍ മോദി

International
  •  3 months ago
No Image

'കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരം'; തൃശ്ശൂര്‍പ്പൂരം കലക്കിയതില്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെതിരെ സി.പി.ഐ മുഖപത്രം

Kerala
  •  3 months ago
No Image

ഐ.ജി, ഡി.ഐ.ജിമാരെക്കുറിച്ച് പരാമര്‍ശമില്ലാതെ തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ട്

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരന്തം: സമസ്ത ധനസഹായ വിതരണം ഇന്ന്

Kerala
  •  3 months ago
No Image

ചെക്കിലെ ഒപ്പ് തെറ്റിക്കല്ലേ; രണ്ടുവർഷം വരെ തടവും പിഴയും ലഭിച്ചേക്കാം

uae
  •  3 months ago
No Image

എന്‍.സി.പിയിലെ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം; ശരത് പവാറിന് കത്തയച്ച് ശശീന്ദ്രന്‍ വിഭാഗം, മുഖ്യമന്ത്രിയെ കാണാന്‍ നേതാക്കള്‍ 

Kerala
  •  3 months ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: കാസര്‍കോട് യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഗുണ്ടാ നേതാവ് സീസിങ് രാജയെ പൊലിസ് വെടിവെച്ച് കൊന്നു; ഒരാഴ്ചക്കിടെ തമിഴ്‌നാട്ടിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടൽ കൊല

National
  •  3 months ago
No Image

'സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ' പിവി അന്‍വറിനുള്ള പിന്തുണ ആവര്‍ത്തിച്ച് അഡ്വ. യു.പ്രതിഭ എം.എല്‍.എ  

Kerala
  •  3 months ago
No Image

തുടരെ തുടരെ അപകടങ്ങൾ; സംഭവസ്ഥലത്തേക്ക് പുറപ്പെട്ട ഫയർഫോഴ്സും അപകടത്തിൽപെട്ടു, എം.സി റോഡിൽ ഗതാഗതകുരുക്ക് 

Kerala
  •  3 months ago