യു.എസിലെ ആദ്യത്തെ ഇന്ത്യന്‍-അമേരിക്കന്‍ സെനറ്ററാകാന്‍ കമലാ ഹാരിസ്
ലോസ് ആഞ്ചല്‍സ് : കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായ കമല ഹാരിസ് യു.എസ് കോണ്‍ഗ്രസിലെ ആദ്യത്തെ ഇന്ത്യന്‍ അമേരിക്കന്‍ സെനറ്ററായേക്കും. നവംബര്‍ എട്ടിനു നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായായുള്ള സെനറ്റര്‍ തെരഞ്ഞെടുപ്പിലാണ് കമല മത്സരിക്കുന്നത്.
51 കാരിയായ ഹാരിസിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെയും വൈസ് പ്രസിഡന്റ് ജോ ബിഡന്റേയും പിന്തുണയുണ്ട്. എതിരാളിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ലോറെറ്റ സാഞ്ചേസിനേക്കാള് വ്യക്തമായ ലീഡാണ് കമലയ്ക്കുള്ളത്. നിലവില്‍ 26 ശതമാനം ഭൂരിപക്ഷമുള്ള സാഞ്ചേസിന്റെ ഇരട്ടിയോളം വരും കമലയുടെ ഭൂരിപക്ഷം.
കാലിഫോര്‍ണിയയിലെ ഓക്ലാന്ഡില് ജനിച്ച ഹാരിസിന്റെ മാതാവ് ചെന്നൈ സ്വദേശിയാണ്. 1960 ല്‍ അമേരിക്കയിലെത്തിയതാണ് ഇവരുടെ മാതാവ്. പിതാവ് അമേരിക്കന്‍ പൗരത്വമുള്ള ജമൈക്കക്കാരനാണ്. ഹാരിസ് വിജയിക്കുകയാണെങ്കില്‍ അതൊരു ചരിത്രം കുറിക്കലായിരിക്കും. മറ്റു പല പ്രധാന സ്ഥാനങ്ങളിലുമെത്തിയ ഇന്ത്യന്‍ വംശജര്‍ ഉണ്ടെങ്കിലും ഒരു ഇന്ത്യന്‍ വംശജന് ഇതേവരെ അമേരിക്കന്‍ സെനറ്ററായിട്ടില്ല.
അതുകൊണ്ടു തന്നെ ഇന്ത്യന്‍ വംശയായ ആദ്യ സെനറ്റര്‍ എന്ന ബഹുമതി വിജയിച്ചാല്‍ കമല ഹാരിസിനു സ്വന്തമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."