അന്തരീക്ഷ മലിനീകരണം; ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് മൂന്ന് ദിവസം അവധി
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായിരിക്കുന്ന ഡല്‍ഹിയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അഞ്ചു ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്. വാഹനങ്ങളിലെ ഒറ്റ- ഇരട്ട രീതി തിരികെ കൊണ്ടുവരാനും തീരുമാനമായി.
ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ കഴിയുന്നതും വീട്ടില്‍ തന്നെ ഇരിക്കണമെന്നും പറ്റുമെങ്കില്‍ ജോലിയും വീട്ടിലിരുന്ന് ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മലിനീകരണ തോത് കുറയ്ക്കാന്‍ കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള സാധ്യതകള്‍ യോഗം ചര്‍ച്ച ചെയതു.
വലിയ രീതിയില്‍ തന്നെയാണ് പുകമഞ്ഞ് ഡല്‍ഹിയെ പിടിമുറുക്കിയിരിക്കുന്നത്. 200 മീറ്ററിനപ്പുറം കാഴ്ച്ച വ്യക്തമാവില്ല. സുരക്ഷിത നിലയേക്കാള്‍ പത്തു മടങ്ങ് അധികമാണ് അന്തരീക്ഷ മലിനീകരണ തോത്. കഴിഞ്ഞ പതിനേഴ് വര്‍ഷത്തിനുള്ളിലുണ്ടായ കടുത്ത വായുമലിനീകരണമാണ് ഡല്‍ഹി ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."