HOME
DETAILS
MAL
10000 കോടിയുടെ രണ്ട് അതിവേഗ പാതകളുമായി ഇന്ത്യന്‍ റെയില്‍വേ
backup
November 06 2016 | 09:11 AM
ന്യൂഡല്‍ഹി: രണ്ട് അതിവേഗ റെയില്‍ പാത പദ്ധതിയുമായി ഇന്ത്യയില്‍ റെയില്‍വേ . ഡല്‍ഹി-മുംബൈ, ഡല്‍ഹി-ഹൗറ പാതകളെ അതിവേഗ പാതകളാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പദ്ധതി. 10,000 കോടി രൂപ മുടക്കി ഏകദേശം 9000 കിലോമീറ്ററാണ് ഇത്തരത്തില്‍ അതിവേഗ പാതയാകുന്നത്.
പാത പൂര്‍ത്തിയാകുന്നതോടെ ഇരു പാതകളിലേയും പരമാവധി വേഗം 160 കിലോമീറ്ററായി ഉര്ത്തുവാന് സാധിക്കും. മിഷന് റഫ്താര്‍ എന്ന പദ്ധതിയില്‍ പെടുത്തിയാണ് പാതകള്‍ നവീകരിക്കുന്നത്.
1400 കിലോമീറ്റര്‍ ദൂരമുള്ള ഡല്‍ഹി- ഹൗറ പാതയും 1500 കിലോമീറ്റര്‍ ദുരമുള്ള ഡല്‍ഹി- മുംബൈ പാതയും നിലവില്‍ രാജ്യത്ത് ഏറ്റവും തിരക്കേറിയ അഞ്ച് പാതകളില്‍ പെടുന്നതാണ്. മറ്റ് മൂന്നെണ്ണം. ഹൗറ-ചെന്നൈ, ഡല്‍ഹി- ചെന്നൈ, ചെന്നൈ- മുംബൈ എന്നിവയാണ്.
ഇതിന് മുന്‍പ് ഡല്‍ഹി- ആഗ്ര ഗതിമാന്‍ എക്സപ്രസിന്റെ വേഗം 160 കിലോമീറ്ററായി ഉയര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."