HOME
DETAILS
MAL
ചങ്ങനാശേരി-തിരുവല്ല റെയില്‍വേ ട്രാക്കില്‍ വിള്ളല്‍
backup
November 07 2016 | 02:11 AM
തിരുവല്ല: ചങ്ങനാശേരി-തിരുവല്ല റെയില്‍ പാതയില്‍ തിരുവല്ല റയില്‍വേ സ്റ്റേഷനു സമീപം ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. കുറ്റിപ്പുഴ മേല്‍പ്പാലത്തിന് സമീപം ഇന്നലെ പുലര്‍ച്ചെ ആറോടെയാണ് അഞ്ച് സെന്റി മീറ്ററോളം വലിപ്പമുളള വിള്ളല്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ട്രെയിന്‍ കടന്നു പോകവേ ശബ്ദത്തില്‍ വ്യത്യാസം തോന്നിയ പരിസരവാസിയായ ശ്യാമാണ് വിള്ളല്‍ ആദ്യം കണ്ടത്. രാവിലെ എട്ടിന് കടന്നുപോകേണ്ട വേണാട് എക്സ്പ്രസ് അരമണിക്കൂര്‍ നേരം വൈകി. എട്ടരയോടെ എന്‍ജിനീയറിംഗ് വിഭാഗം എത്തി പ്രശ്നം പരിഹരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."