യു.എസ് ഭരണരംഗത്ത് ജൂതര്‍ക്ക് നിര്‍ണായക സ്വാധീനം: പരമ്പരാഗത പാര്‍ട്ടിയെ തള്ളി ജൂത പിന്തുണയും ട്രംപിന്
ജറൂസലേം: യു.എസ് തെരഞ്ഞെടുപ്പില്‍ പരമ്പരാഗത പാര്‍ട്ടിയായ ഡെമോക്രാറ്റുകളെ തഴഞ്ഞ് ഇത്തവണ ജൂതര്‍ ട്രംപിനെ പിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ജൂത അനുകൂല നവയാഥാസ്ഥിക വോട്ടുകളാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് അനുകൂലമാകുകയെന്നാണ് വിലയിരുത്തല്‍.
ജറൂസലേം പോസ്റ്റ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജൂതര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേകളില്‍ ഹിലരിയാണ് മുന്നിട്ടു നില്‍ക്കുന്നതെങ്കിലും ട്രംപിനുള്ള പിന്തുണയില്‍ കാര്യമായ വര്‍ധനവുണ്ട്. 49 ശതമാനം പേര്‍ ഹിലരിയെ പിന്തുണയ്ക്കുമ്പോള്‍ 44 ശതമാനം പേര്‍ ട്രംപിനെ പിന്തുണയ്ക്കുന്നുണ്ട്.
യു.എസിലെ ജനസംഖ്യയില്‍ 2.2 ശതമാനമാണ് ജൂത സ്വാധീനം. ഇതില്‍ 70 ശതമാനം പേരും പരമ്പരാഗത ഡെമോക്രാറ്റുകളാണ്. ഹിലരി പക്ഷത്തു നിന്ന് 25 ശതമാനം പേര്‍ ട്രംപിന് അനുകൂലമായി വോട്ട് ചെയ്തു. എന്നാല്‍ ഹിലരിക്ക് മറുപക്ഷത്തു നിന്ന് ലഭിച്ചത് പത്ത് ശതമാനം വോട്ടുകളാണ്. ഇസ്‌റാഈലിനു അനുകൂലമായ അമേരിക്കന്‍ വിദേശനയം രൂപപ്പെടാന്‍ വേണ്ടിയാണ് ട്രംപിന് വേണ്ടി വോട്ട് ചെയ്യാന്‍ ജൂതര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ട്രംപ് ജയിച്ചാല്‍ ജൂതര്‍ക്ക് അനുകൂലമായ സമീപനം ഉണ്ടാകുമെന്ന് ഇവര്‍ കരുതുന്നു.
ജനസംഖ്യയില്‍ കുറവാണെങ്കിലും അമേരിക്കയുടെ നയതന്ത്രജ്ഞരില്‍ നല്ലൊരു ശതമാനം പേരും ജൂതവിഭാഗക്കാരാണ്. മാധ്യമരംഗത്തും ഇവര്‍ക്ക് ശക്തമായ സ്വാധീനമുണ്ട്.
അറുപതുകളില്‍ ശക്തിയാര്‍ജിച്ച നവ യാഥാസ്ഥികരാണ് യു.എസില്‍ ഇസ്്‌റാഈല്‍ അനുകൂല നിലപാടെടുക്കുന്നത്.
ബുഷിന്റെ ഭരണകാലത്ത് ഇവരുടെ സ്വാധീനം ശക്തമായിരുന്നു. ഇക്കാലത്ത് ഇറാഖില്‍ സദ്ദാം ഹുസൈന്‍ ഭരണകൂടത്തെ ആക്രമിക്കാന്‍ യു.എസ് പ്രസിഡന്റിനു മേല്‍ ഈ വിഭാഗം ചെലുത്തിയ സമ്മര്‍ദ്ദം വിജയം കണ്ടതാണ് ഇറാഖ് യുദ്ധത്തിലേക്ക് നയിച്ചത്. വിദേശനയ രൂപീകരണത്തിലും ജൂതവിഭാഗത്തിന് സ്വാധീനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."