HOME
DETAILS
MAL
കശ്മിരിലേക്ക് യു.എന്‍ സംഘത്തെ അയക്കണമെന്ന് പാകിസ്താന്
backup
November 07 2016 | 03:11 AM
ന്യൂയോര്‍ക്ക്: ജമ്മുകശ്മിരിലെ സ്ഥിതിഗതികള്‍ മനസിലാക്കുന്നതിനായി ഐക്യരാഷ്ട്രസഭ പ്രത്യേക ദൗത്യസംഘത്തെ അയക്കണമെന്ന് പാകിസ്താന്. യു.എന്നിലെ പാക് സ്ഥാനപതി മലീഹ ലോധിയാണ് ഈ ആവശ്യം ഉന്നയിച്ചത്. കശ്മിരിലെ വസ്തുതകള്‍ മനസിലാക്കുന്നതിനായി ആരേയും അനുവദിക്കില്ലെന്ന നിലപാടാണ് ഇന്ത്യയുടേതെന്നും അവര്‍ ഐക്യരാഷ്ട്രസഭയ്ക്ക്നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടി. യു.എന്‍ മനുഷ്യാവകാശ കമ്മിഷണര്‍ സെയ്ദ് റഅദ് അല്‍ ഹുസൈനുമായി അംബാസഡര്‍ ലോധി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കശ്മിരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്ന ആവശ്യവും സ്ഥാനപതി മുന്നോട്ടുവച്ചിട്ടുണ്ട്. സംസ്ഥാനത്തെ വസ്തുതകള്‍ നിരന്തരം നിരീക്ഷിക്കുന്നതിനായി സ്ഥിരമായ സംവിധാനം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."