വിസ തീര്‍ന്നു; ആലപ്പുഴ സ്വദേശിയെ റിയാദ് വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചു
ജിദ്ദ: തൊഴില്‍ വിസയുടെ കാലാവധി തീര്‍ന്ന ശേഷമെത്തിയ മലയാളി നഴ്‌സിനെ റിയാദ് വിമാനത്താവളത്തില്‍ നിന്നും മടക്കിയയച്ചു. നോര്‍ക്ക വഴി റിയാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് റിക്രൂട്ട് ചെയ്ത ആലപ്പുഴ സ്വദേശിനിയെയാണ് നാലു ദിവസം വിമാനത്താവളത്തില്‍ തങ്ങിയ ശേഷം തിരിച്ചയച്ചത്.
പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്ത് 93ാമത്തെ ദിവസമാണ് ഇവര്‍ കൊച്ചിയില്‍ നിന്ന് റിയാദിലെത്തയത്. സ്റ്റാമ്പ് ചെയ്ത തിയതി പ്രകാരം കഴിഞ്ഞ മാസം രണ്ടിനു അതായത് ഹിജ്‌റ കലണ്ടര്‍ പ്രകാരം മുഹറം 28നാണ് വിസാകലാവധി അവസാനിക്കുന്നത്. എന്നാല്‍ ഇവര്‍ നവംമ്പര്‍ രണ്ടിന് വിസകാലാവധി അവസാനിക്കുമെന്ന ധാരണയിലാണ് ഇവര്‍ക്ക് നാട്ടില്‍ നിന്ന് നോര്‍ക്കയും കൊച്ചി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും റിയാദിലേക്ക് യാത്ര രേഖകള്‍ ശരിയാക്കി നല്‍കിയത്. എന്നാല്‍ റിയാദിലെത്തി എമിഗ്രേഷന്‍ അധികൃതര്‍ വിസ പരിശോധിച്ചപ്പോഴാണ് ഹിജ്‌റ കലണ്ടര്‍ പ്രകാരം വിസ സ്റ്റാമ്പ് ചെയ്ത് 92 ദിവസം കഴിഞ്ഞതായി അറിയിച്ചത്.
തുടര്‍ന്ന് ഇവരെ വിമാനത്താവളത്തില്‍ തടഞ്ഞുവക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ആശുപത്രി അധികൃതരും ഇന്ത്യന്‍ എംബസി അധികൃതരും വിമാനത്താവളത്തിലെത്തിയിട്ടും അവരെ പുറത്തിറക്കാനായില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവര്‍ റിയാദിലെത്തിയത്. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം എമിഗ്രേഷന്‍ അധികതര്‍ സൗജന്യ ടിക്കറ്റില്‍ ഇവരെ കൊച്ചിയിലേക്ക് തിരിച്ചയക്കുകയായിരുന്നു.
വിസ സ്റ്റാമ്പ് ചെയ്ത് 90 ദിവസത്തിനുള്ളില്‍ സഊദിയിലെത്തമെന്നാണ് വ്യവസ്ഥത. വിസയുടെ കാലാവധിയും മറ്റും സഊദിയില്‍ പരിഘണിക്കുന്നത് ഹിജ്‌റ കലണ്ടര്‍ പ്രകാരമാണ്. എന്നാല്‍ ഇതു പലപ്പോഴും പലരും ശ്രദ്ധിക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."