വോട്ടെണ്ണല്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നിരീക്ഷകരെത്തി
തൊടുപുഴ: വോട്ടെണ്ണല്‍ സുഗമമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ജില്ലയില്‍ അഞ്ച് ഇടങ്ങളിലാണ് വോട്ടെണ്ണല്‍കേന്ദ്രങ്ങള്‍.
ദേവികുളം മണ്ഡലത്തില്‍ മൂന്നാര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ നെടുങ്കണ്ടം സെന്റ്.സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, തൊടുപുഴയില്‍ ന്യൂമാന്‍ കോളജ് ഓഡിറ്റോറിയത്തിലും, ഇടുക്കിയില്‍ പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും, പീരുമേട്ടില്‍ മരിയഗിരി ഇംഗ്‌ളീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. നാളെ രാവിലെ ആരംഭിക്കുന്ന വോട്ടെണ്ണലിന് ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വോട്ടണ്ണല്‍ നിരീക്ഷകരായി അഞ്ച് പേരെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമിച്ചിരിക്കുന്നത്.
ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ ജി.എല്‍ മീന (ക്യാമ്പ് ഓഫീസ് ഗസ്റ്റ് ഹൗസ് ഇടുക്കി, 8281099417, 04862 233147), ദേവികുളം നിയോജക മണ്ഡലത്തില്‍ പ്രദീപ് യാദവ് (ക്യാമ്പ് ഓഫീസ് ഗവ.ഗസ്റ്റ് ഹൗസ് മൂന്നാര്‍,8281099418,04865 232500), തൊടുപുഴയില്‍ രാജേഷ് ഗവാലി, (ക്യാമ്പ് ഓഫീസ് പി.ഡബ്ലു.ഡി റെസ്റ്റ് ഹൗസ്്,തൊടുപുഴ, 8547416287, 04862 227506). ഇടുക്കിയില്‍ ബി.സി പാത്ര (ക്യാമ്പ് ഓഫീസ് കെ.എസ്.ഇ.ബി ഇന്‍സ്പക്ഷന്‍ ബംഗ്ലാവ്, വാഴത്തോപ്പ്, 8547457285) പീരുമേട് നിയോജകമണ്ഡലത്തില്‍ പൊസുബാബു അലി (ക്യാമ്പ് ഓഫീസ് ഗവ. ഗസ്റ്റ് ഹൗസ് പീരുമേട്, 8547530283) എന്നിവരാണ് വോട്ടെണ്ണല്‍ നിരീക്ഷകരായി ജില്ലയില്‍ എത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."