അമിതവണ്ണമുണ്ടോ എന്ന് എങ്ങനെ അറിയാം?
നിങ്ങള്‍ക്ക് അമിതവണ്ണമുണ്ടോ ഉണ്ടെങ്കില്‍ അതെങ്ങനെ കണ്ടുപിടിക്കാം?
ഒരാള്‍ക്ക് അമിതവണ്ണമുണ്ടോ എന്ന് നോട്ടത്തില്‍ മനസിലാക്കാം. എന്നാല്‍ അങ്ങനെ കണ്ടെത്താന്‍ കഴിയാത്തവരുമുണ്ട്.
ഇന്ത്യയില്‍ അമിതവണ്ണക്കാരേറെയുണ്ടെന്നാണ് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 2014ലെ ഒരു കണക്കനുസരിച്ച് അമിതവണ്ണക്കാരേറെയുള്ള ലോകത്തെ മൂന്നാമത്തെ രാജ്യമായിരിക്കുന്നു ഇന്ത്യ. ആദ്യ സ്ഥാനം ബിഗ് ബ്രദര്‍ അമേരിക്ക. രണ്ടാമത് അയല്‍ക്കാര്‍ ചൈന.
പേടിപ്പിക്കുന്നത് അതല്ല. ഈ വര്‍ഷം ഡല്‍ഹിയില്‍ നടത്തിയ ഒരു സര്‍വേയില്‍ ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവന്നത്. ഡല്‍ഹി നിവാസികളില്‍ 80 ശതമാനം പേരും അമിതവണ്ണക്കാരാണ്.
അമിതവണ്ണം ഫലത്തില്‍ ഒരു അസുഖമായി മാറിയിരിക്കുന്നു. ഡല്‍ഹിയില്‍ അതാണ് സ്ഥിതിയെങ്കില്‍ നാട്ടുപ്രദേശത്ത് അതെങ്ങനെ എത്രത്തോളം എത്തിയിട്ടുണ്ടാവും. ഇവിടെയാണ് നമുക്ക് അമിതവണ്ണം ഉണ്ടോ എന്ന് സ്വയം തിരിച്ചറിയേണ്ട ആവശ്യം വരുന്നത്.
ഇനി ഇവിടെ കൊടുക്കുന്നത് ചില ചോദ്യങ്ങള്‍ മാത്രമാണ്. ഉത്തരങ്ങളില്ല. ഉത്തരങ്ങള്‍ നല്‍കാന്‍ കോളങ്ങളുണ്ട്. ഉണ്ട്. ഇല്ല. ഇവയിലേതെങ്കിലും രേഖപ്പെടുത്താം.
1. നിങ്ങള്‍ ദിവസവും രണ്ടുമണിക്കൂറിലേറെ സമയം ടെലിവിഷന്‍ പരിപാടികള്‍ കാണാറുണ്ടോ?
ഉണ്ട്. ഇല്ല
2. നിങ്ങള്‍ക്ക് ആവശ്യത്തിന് ഉറക്കമുണ്ടോ?
ഉണ്ട്. ഇല്ല.
3. നിങ്ങളുടെ അരക്കെട്ടിന്റെ അളവ് പുരുഷന്‍മാര്‍ക്ക് 40 ഇഞ്ചിലും സ്ത്രീകള്‍ക്ക് 35 ഇഞ്ചിലും അധികമുണ്ടോ?
ഉണ്ട്. ഇല്ല.
4. നിങ്ങള്‍ക്ക് കലശലായ പുറം വേദനയോ സന്ധികളില്‍ വേദനയോ ഉണ്ടോ?
ഉണ്ട്. ഇല്ല.
5. നിങ്ങള്‍ ഉറക്കത്തില്‍ കൂര്‍ക്കം വലിക്കാറുണ്ടോ?
ഉണ്ട്. ഇല്ല.
6. ചെറിയ വ്യായാമത്തിലോ നടപ്പിലോ ഏര്‍പ്പെടുമ്പോഴേക്കും ശ്വാസം കിട്ടാതെ വല്ലാതെ അണയ്ക്കാറുണ്ടോ?
ഉണ്ട്. ഇല്ല.
7. അമിതവണ്ണം പാരമ്പര്യമായി കൈമാറുന്നതാണെന്ന് വിശ്വസിക്കുന്നുണ്ടോ?
ഉണ്ട്. ഇല്ല
അവലോകനം
മേല്‍കൊടുത്തിരിക്കുന്ന ചോദ്യങ്ങളില്‍ നാലെണ്ണത്തിലധികം ഉണ്ട് എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ അമിതവണ്ണത്തിലേക്കാണ് നിങ്ങളുടെ പോക്കെന്നു വിലയിരുത്താം.
ഉടനടി വേണ്ട മുന്‍കരുതലെടുത്തില്ലെങ്കില്‍ അമിതവണ്ണമെന്ന അസുഖം നിങ്ങളെ കാര്‍ന്നു തിന്നാന്‍ തുടങ്ങും.
ബോഡി മാസ് ഇന്‍ഡ്ക്‌സ്
ബോഡി മാസ് ഇന്‍ഡെക്‌സ് ഉപയോഗിച്ച് ഒരാള്‍ക്ക് അമിതവണ്ണമുണ്ടോ ഇല്ലയോ എന്നറിയാന്‍ കഴിയും. ഓണ്‍ലൈനില്‍ ഇതിന് വേഗം ഉത്തരം കണ്ടെത്താം. എന്നാല്‍ കണക്കുകൂട്ടിയും ഇത് കണ്ടെത്താം. നിങ്ങളുടെ ഭാരം എത്ര കിലോഗ്രാമാണെന്നു കണ്ടെത്തുക.
ഉയരം എത്ര മീറ്റര്‍ ഉണ്ടെന്നു അളന്നെടുക്കുക. ഭാരത്തെ ഉയരം കൊണ്ട് ഹരിക്കുക. ലഭിച്ച ഉത്തരത്തെ ഉയരം കൊണ്ട് വീണ്ടും ഹരിക്കുക. അങ്ങനെ ലഭിക്കുന്നതാണ് നിങ്ങളുടെ ബി.എം.ഐ.
ബി.എം.ഐ 25 ആണെങ്കില്‍ തടികൂടുതലാണെന്ന് അര്‍ഥം. ബി.എം.ഐ 27.5ല്‍ കൂടുതലാണെങ്കില്‍ നിങ്ങള്‍ക്ക് അമിതവണ്ണത്തിന്റെ ആരംഭമാണെന്നാണ് കണക്കാക്കേണ്ടത്. ഇത് 30ലാണെങ്കില്‍ അമിതവണ്ണമുണ്ടെന്ന് 30നും 34നും ഇടയിലാണെങ്കില്‍ അമിതവണ്ണം ക്ലാസ് ഒന്നില്‍ ഉള്‍പ്പെടുന്നു എന്നും അര്‍ഥം.
35ല്‍ കൂടുതലും 40ല്‍ കുറവുമാണെങ്കില്‍ നിങ്ങള്‍ക്ക് അമിതവണ്ണം ക്ലാസ് രണ്ടില്‍ പെടുന്ന ഒരു രോഗമായിരിക്കുന്നു എന്നാണ് മനസിലാക്കേണ്ടത്. ബി.എം.ഐ 40ല്‍ കൂടുതലാണെങ്കില്‍ നിങ്ങള്‍ പൊണ്ണത്തടി എന്ന രോഗത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്നു എന്നു കരുതാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."