തലസ്ഥാന ജില്ലയിലെ ഏറ്റവും വലിയ ചന്ദനവേട്ട മുന്നൂറ് കിലോ ചന്ദനത്തടിയുമായി രണ്ടു പേര്‍ പിടിയില്‍
തിരുവനന്തപുരം: മുന്നൂറ് കിലോയോളം വരുന്ന ചന്ദനത്തടിയുമായി രണ്ടു പേര്‍ ഷാഡോ പൊലിസിന്റെ പിടിയിലായി. നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശികളായ ദിനേശ്, അനില്‍കുമാര്‍ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം ജില്ലയില്‍ നടന്ന ഏറ്റവും വലിയ ചന്ദനത്തടി വേട്ടയാണ് ഇത്. കൈവശമുള്ള ചന്ദനത്തടികളുടെ ചിത്രങ്ങള്‍ വാട്ട്‌സ് ആപ്പ് സന്ദേശങ്ങളിലൂടെ ഇടപാടുകാര്‍ക്ക് അയച്ചുകൊടുത്ത് കച്ചവടം നടത്തുന്നതാണ് ഇവരുടെ രീതി. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ പൊലിസ് നിരീക്ഷണത്തിലാണ്.
വാട്ട്‌സ്ആപ്പ് മെസേജുകള്‍ പ്രചരിക്കുന്നുവെന്ന് മനസ്സിലാക്കിയ പൊലിസ് കരകൗശല വസ്തുക്കളുടെ കച്ചവടം നടത്തുന്നവരെന്ന വ്യാജേന പ്രതികളെ സമീപിക്കുകയും തടികളുടെ സാമ്പിള്‍ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് ട ഇരുചക്രവാഹനത്തില്‍ ചാക്കില്‍പൊതിഞ്ഞ നിലയില്‍ സാമ്പിളുമായി എത്തിയപ്പോഴാണ് മുഖ്യപ്രതി പിടിയിലായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ രണ്ടാംപ്രതി അനിലിന്റെ പണിപൂര്‍ത്തിയാകാത്ത വീടിനുള്ളില്‍നിന്ന് വന്‍ ശേഖരം കണ്ടെടുത്തു.
സിറ്റി പൊലിസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം കണ്‍ട്രോള്‍ റൂം എ.സി വി. സുരേഷ്‌കുമാര്‍, കന്റോണ്‍മെന്റ് എ.സി കെ.ഇ ബൈജു, പൂജപ്പുര എസ്.ഐ അശോക്കുമാര്‍, ഷാഡോ എസ്.ഐ സുനില്‍ലാല്‍, അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."