ഐ.എസ്.എല്‍ മത്സരം: നഗരത്തില്‍ ഇന്ന് ഗതാഗതക്രമീകരണം
കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ഐ.എസ്.എല്‍ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ച് കൊച്ചി സിറ്റി ട്രാഫിക് പൊലിസ് നഗരത്തില്‍ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഇടപ്പള്ളി ബൈപ്പാസ് മുതല്‍ നോര്‍ത്ത് ഓവര്‍ബ്രിഡ്ജ് വരെയുള്ള ഇടപ്പള്ളി ഹൈക്കോര്‍ട്ട് റോഡില്‍ മെട്രോ റെയില്‍ ജോലികള്‍ നടക്കുന്നതിനാല്‍ സര്‍വ്വീസ് ബസ്സുകള്‍ ഒഴികെ മറ്റ് എല്ലാത്തരം വാഹനങ്ങള്‍ക്കും ഇന്ന് കര്‍ശനായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
യാതൊരു വാഹനങ്ങളും ഈ റോഡില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. സ്റ്റേഡിയത്തിന്റെ മെയിന്‍ ഗേറ്റ് മുതല്‍ സ്റ്റേഡിയം വരെയുളള റോഡിലും സ്റ്റേഡിയത്തിന് ചുറ്റുമുള്ളറോഡിലും സ്റ്റേഡിയത്തിന് പിന്‍വശം മുതല്‍ കാരണക്കോടം വരെയുളള റോഡിലും ഒരുവിധത്തിലുമുള്ള വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ലെന്നും പൊലിസ് അറിയിച്ചു.
മത്സരം കാണുന്നതിനായി ചെറിയ വാഹനങ്ങളില്‍ വരുന്നവര്‍ക്ക് പാലാരിവട്ടം റൗണ്ട്, തമ്മനം റോഡ് കാരണക്കോടം വഴിയും വൈറ്റില ഭാഗത്ത് നിന്നും എസ്.എ റോഡ്, കടവന്ത്ര, കതൃക്കടവ് കാരണക്കോടം വഴിയും സ്റ്റേഡിയത്തിന്റെ പിന്‍ഭാഗത്ത് എത്തിച്ചേര്‍ന്ന് കാരണക്കോടം സെന്റ് ജൂഡ് ചര്‍ച്ച് ഗ്രൗണ്ട്, ഐ.എം.എ ഗ്രൗണ്ട്, സ്റ്റേഡിയത്തിന് പിറകിലുള്ള വാട്ടര്‍ അതോറിറ്റി ഗ്രൗണ്ട്, ഹെലിപാഡ് ഗ്രൗണ്ട്, എന്നിവിടങ്ങളിലും, വലിയ വാഹനങ്ങള്‍ ഇടപ്പള്ളി - വൈറ്റില നാഷണല്‍ ഹൈവേയുടെ ഇരുവശങ്ങളിലും ഉള്ള സര്‍വീസ് റോഡുകളിലും, സീപോര്‍ട്ട്എയര്‍പോര്‍ട്ട് റോഡ്, കണ്ടൈനര്‍ ടെര്‍മിനല്‍ റോഡ്, എന്നിവിടങ്ങളിലും ഗതാഗതതടസ്സം ഉാണ്ടക്കാത്തവിധം പാര്‍ക്കുചെയ്യേണ്ടതാമെന്നും പൊലിസ് അറിയിച്ചു.
വൈപ്പിന്‍, ഹൈക്കോര്‍ട്ട് ഭാഗങ്ങളില്‍ നിന്നും സ്റ്റേഡിയത്തിലേക്കുവരുന്ന ചെറിയ വാഹനങ്ങള്‍ സ്റ്റേഡിയത്തിന് മുന്‍വശത്തുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍, സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് ഗ്രൗണ്ട്, എന്നിവിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യേതാണ്. എന്‍.എച്ച് 47 ല്‍ വടക്ക് ഭാഗത്ത് നിന്നും (തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട്) കാണികളുമായി വരുന്ന വാഹനങ്ങള്‍ ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷനില്‍ ആളുകളെ ഇറക്കി കണ്ടൈനര്‍ ടെര്‍മിനല്‍ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
എന്‍.എച്ച് 47 ല്‍ തെക്ക് ഭാഗത്ത് നിന്നും (ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം), കോട്ടയം ഭാഗത്ത് നിന്നും കാണികളുമായി വരുന്ന വാഹനങ്ങള്‍ വൈറ്റില ജംഗ്ഷനില്‍ ആളുകളെ ഇറക്കി വാഹനങ്ങള്‍ നാഷണല്‍ ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള സര്‍വ്വീസ് റോഡുകളില്‍ ഗതാഗതതടസ്സം ഉണ്ടാക്കാതെ ഒതുക്കി പാര്‍ക്ക് ചെയ്യേണ്ടതാണ്.
ഇടുക്കി, കാക്കനാട്, മുവാറ്റുപുഴ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനില്‍ ആളുകളെ ഇറക്കി വാഹനങ്ങള്‍ പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷന് സമീപം സര്‍വീസ് റോഡുകളില്‍ ഗതാഗതതടസ്സം ഉാക്കാതെ ഒതുക്കി പാര്‍ക്ക് ചെയ്യേണ്ടതാണ്. മത്സരം കാണുന്നതിനായി വരുന്ന കാണികളില്‍ പാസ്സുള്ളവരുടെ വാഹനങ്ങള്‍ക്ക് മാത്രമെ സ്റ്റേഡിയം പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് പ്രവേശനമുള്ളൂവെന്നും പൊലിസ് വ്യക്തമാക്കി.
വൈകീട്ട് 05.30 മണിക്ക് ശേഷം വൈറ്റില, തമ്മനം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ തമ്മനം ജംഗ്ഷനില്‍ നിന്ന് നേരെ സംസ്‌കാര ജംഗ്ഷനില്‍ എത്തി പൈപ്പ്‌ലൈന്‍ റോഡിലൂടെ സ്റ്റേഡിയത്തില്‍ പ്രവേശിക്കേതാണ്.തമ്മനം ജംഗ്ഷനില്‍ നിന്ന് കാരണക്കോടം ഭാഗത്തേക്ക് യാതൊരു വിധത്തിലുള്ള വാഹനങ്ങള്‍ക്കും പ്രവേശനം ഉായിരിക്കുന്നതല്ലെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."