പൊലിസുകാരന്റെ ദേഹത്ത് കരി ഓയില്‍ ഒഴിച്ചു
കാഞ്ഞങ്ങാട്: പൊലിസുകാരന്റെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ ഏഴു പേര്‍ക്കെതിരേ കേസെടുത്തു. കാഞ്ഞങ്ങാട് കണ്ട്രോള് റൂമിലെ രണ്ടു പൊലിസ് അംഗങ്ങളുടെ കൂടെ പട്രോളിംഗ് നടത്തുകയായിരുന്ന കാസര്‍കോട് എ.ആര് ക്യാംപിലെ പൊലിസ് ഉദ്യോഗസ്ഥനായ ടിനു തോമസിന്റെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച സംഭവത്തിലാണ് ബി.ജെ.പി അനുഭാവികളായ ഏഴു പേര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തത്. പടന്നക്കാട് മൂവാരിക്കുണ്ട് പ്രദേശത്ത് വച്ചാണ് സംഭവം.
പ്രദേശത്ത് സി.പി.എമ്മിന്റെ ബസ് ഷെല്‍ട്ടറിനോട് ചേര്‍ന്ന് സ്ഥാപിച്ച കൊടിമരം ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് തടയുകയായിരുന്നു ടിനു തോമസും സംഘവും. ഇതോടെ പ്രകോപിതരായ ബി.ജെ.പി പ്രവര്‍ത്തകര്‍ കയ്യിലുണ്ടായിരുന്ന കരിഓയില്‍ പൊലിസിന്റെ ദേഹത്തൊഴിക്കുകയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പൊലിസ് സ്ഥലത്തെത്തിയെങ്കിലും ഇതിനിടെ സംഘം രക്ഷപ്പെട്ടിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ടിനു തോമസിന്റെ പരാതിയില്‍ കൈയേറ്റം ചെയ്തതിനും മാരകായുധങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിനും ഓദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിതിനുമാണ് പൊലിസ് ഇവര്‍ക്കെതിരേ കേസടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."