HOME
DETAILS

ചെമ്മാക്കരയിലെ കുടിവെള്ള പ്രശ്‌നം; സമരത്തിനൊരുങ്ങി നാട്ടുകാര്‍

  
backup
November 08 2016 | 05:11 AM

%e0%b4%9a%e0%b5%86%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d

നീലേശ്വരം: നഗരസഭയിലെ ചെമ്മാക്കരയിലെ കുടിവെള്ള പ്രശ്‌നത്തിനു പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു. വേനലിലും മഴക്കാലത്തും ഇവിടെയുള്ളവര്‍ കുടിവെള്ള ക്ഷാമമനുഭവിക്കുകയാണ്. 75 ഓളം കുടുംബങ്ങളാണു ഇവിടെയുള്ളത്.
പലതവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പരിഹാരമായില്ലെന്നു നാട്ടുകാര്‍ പറയുന്നു. വാര്‍ഡ് കൗണ്‍സിലറും ഈ ദുരിതത്തിനിരയാണ്. എന്നാല്‍ നാട്ടുകാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അദ്ദേഹം പങ്കെടുക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സി.പി.എം ശക്തി കേന്ദ്രമായ ചെമ്മാക്കരയോടു സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതി അവഗണന കാട്ടുന്നത് അണികളിലും ചര്‍ച്ചയായിട്ടുണ്ട്. പ്രശ്‌നപരിഹാരമാകാത്ത സാഹചര്യത്തില്‍ ഒഴിഞ്ഞ കുടവുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ചെമ്മാക്കരക്കാര്‍ നഗരസഭാ മാര്‍ച്ചിനൊരുങ്ങുകയാണ്.
വാട്ടര്‍ അഥോറിറ്റി ചീറ്റക്കാലില്‍ നിന്നാണു 1972 ല്‍ ഇവിടെ പൈപ്പുവെള്ളം നല്‍കിയിരുന്നത്. എന്നാല്‍ ജലക്ഷാമം രൂക്ഷമായതോടെ കാനാക്കരയില്‍ കിണര്‍ നിര്‍മിച്ചു വെള്ളം വിതരണം ചെയ്തു തുടങ്ങി. പിന്നീട് ഇവിടെ നിന്നുള്ള വിതരണം നിര്‍ത്തി പൊയ്യക്കരയില്‍ നിന്നും വെള്ളം നല്‍കുകയായിരുന്നു. കുടിവെള്ളത്തിനു രുചിഭേദവും നിറവ്യത്യാസവും അനുഭവപ്പെട്ടതോടെ പൈപ്പുവെള്ളം ഉപയോഗിക്കാതെയായി. പിന്നീട് കിലോമീറ്ററുകള്‍ സഞ്ചരിച്ചു സ്വകാര്യ വ്യക്തികളുടെ പറമ്പിലെ കിണറുകളില്‍ നിന്നും മറ്റും വെള്ളം കൊണ്ടുവരുകയായിരുന്നു.
നഗരസഭ ലോറിയില്‍ വെള്ളമെത്തിച്ചെങ്കിലും അതും ഫലപ്രദമായില്ല. ദേശീയപാതയോരത്തു നാട്ടുകാര്‍ പിരിവെടുത്തു രണ്ടു സെന്റ് സ്ഥലം വാങ്ങാനുള്ള ശ്രമവും നാട്ടുകാര്‍ നടത്തുന്നുണ്ട്. എങ്കിലും പദ്ധതി യാഥാര്‍ഥ്യമാകണമെങ്കില്‍ പിന്നെയും ലക്ഷങ്ങള്‍ വേണ്ടിവരും. എം.എല്‍.എ, എം.പി ഫണ്ടുകള്‍ ഇതിനായി ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  6 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  6 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  6 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  6 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  6 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  6 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  6 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  6 days ago