സംസ്ഥാന സ്‌കൂള്‍ ശാസ്‌േത്രാത്സവം ഷൊര്‍ണൂരില്‍
ഷൊര്‍ണൂര്‍: സംസ്ഥാന സ്‌കൂള്‍ ശാസ്ത്രത്സേവം ഷൊര്‍ണൂരില്‍ നടക്കും. ഈ മാസം 25ന് തുടങ്ങി 28ന് സമാപിക്കും. സംസ്ഥാനത്തുള്ള അയ്യായിരം പ്രതിഭകള്‍ വിവിധ മല്‍സരങ്ങളില്‍ പങ്കെടുക്കും. ഷൊര്‍ണൂര്‍ സെന്റ് തെരേസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലാണ് ശാസ്ത്രത്സേവം നടക്കുക. ഷൊര്‍ണൂര്‍ എസ്.എന്‍.ട്രസറ്റ് സ്‌ക്കുള്‍ (ഗണിതം), വാണിയകുളം ടി.ആര്‍.കെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (പ്രവ്യത്തി പരിചയം) വാടാനംകുറുശ്ശി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (സോഷ്യല്‍), എന്നി സ്‌കൂളുകളാണ് പ്രധാന വേദികള്‍.
പ്രധാനവേദികളില്‍ ഒന്നായ കെ.വി.ആര്‍ ഹൈസ്‌ക്കുളിലാണ് ഭക്ഷണസൗകര്യം ഒരുക്കുന്നത്. ശാസ്ത്രത്സേവത്തിന്റെ നടത്തിപ്പിന് കഴിഞ്ഞദിവസം കെ.വി.ആര്‍ ഹൈസ്‌ക്കുളില്‍ വിപുലമായ സ്വാഗതസംഘത്തിന് യോഗം രുപംനല്‍കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.വിമല ഉദ്ഘാടനം ചെയ്യതു.എം.ആര്‍. മുരളി, വി.എച്ച്.എസ്.സി അസി.ഡയറക്ടര്‍ ഡോ. ലീനരവിദാസ്,എച്ച്.എസ്.എസ്. ജോ.ഡയറക്ടര്‍ കെ. പ്രകാശന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ലീന, ഒററപ്പാലം ഡി.ഇ.ഒ വനജകുമാരി, ഒററപ്പാലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദൂല്‍ മൂനീര്‍, ഷൊര്‍ണൂര്‍ എ.ഇ.ഒ സുരേഷ്, രാധിക പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."