യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം
ദുബൈ:യുഎഇയിൽ ഹൈക്കിങ്ങി(മലനിരകളിൽ കാൽനടയാത്ര)നിടെ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം. ദുബൈയിലെ ഹെര്യറ്റ് വാട് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ വിദ്യാർഥി ഷോൺ ഡിസൂസയാണ് മരണപ്പെട്ടത്. ഷോണിന്റെ മാതാപിതാക്കളും രണ്ട് സഹോദരന്മാരും രക്ഷപ്പെട്ടു.
യുഎഇയിലെ വടക്കൻ എമിറേറ്റുകളിലൊന്നിൽ ഞായറാഴ്ച ഹൈക്കിങ് നടത്തുന്നത്തിടെയാണ് മകൻ തളർന്നുവീണതെന്ന് പിതാവ് ഏലിയാസ് സിറിൽ ഡിസൂസ പറഞ്ഞു . ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീന്തലിൽ മിടുക്കനായിരുന്ന ഷോൺ മികച്ച കായികതാരവും മലകയറ്റക്കാരനുമായിരുന്നു.
ദേശീയ കാലാവസ്‌ഥാ കേന്ദ്രം (എൻഎംസി) റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഞായറാഴ്‌ച യുഎഇയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില അബുദബിയിലെ അൽ ദഫ്ര മേഖലയിലെ അൽ ജസീറയിലാണ്- 44.8 ഡിഗ്രി സെൽഷ്യസ്. കടുത്ത വേനൽക്കാലത്ത് ട്രക്കിങ്ങിനിടെ മുൻപും ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."