കരുളായി വനത്തിലെ മാവോയിസ്റ്റ് സാന്നിധ്യം; വനം വകുപ്പ് പരിശോധന ശക്തമാക്കി
കരുളായി: വനത്തിലെ അടിക്കടിയു@ാവുന്ന മാവോയിസ്റ്റ് സാന്നിധ്യത്തെ തുടര്‍ന്ന് വനം വകുപ്പ് പരിശോധന ശക്തമാക്കി. തുടര്‍ച്ചയായി മാവോയിസ്റ്റ് സാനിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കരുളായി വനത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലാണ് പരിശോധന ശക്തമാക്കിട്ടുള്ളത്. നെടുങ്കയം, പടുക്ക ഫോറസ്റ്റ് സ്റ്റേഷനുകളിലാണ് നിരീക്ഷണം ശക്തമാക്കിയത്.
മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച മാഞ്ചീരി, മുണ്ട@ക്കടവ്, ഉച്ചക്കുളം തുടങ്ങിയ കോളനികളിലേക്കും പാരിസ്ഥിതിക വിനോദ സഞ്ചാര കേന്ദ്രമായ നെടുങ്കയത്തേക്കും റോഡ്മാര്‍ഗം പ്രവേശിക്കുന്നത് ഇതുവഴിയാണ്. വരുന്നവരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തുക മാത്രമാണ് മുന്‍കാലങ്ങളില്‍ ചെയ്തിരുന്നത്. എന്നാല്‍ ഒരാഴ്ചയായി വനത്തിലെത്തുന്നവരുടെ വിവരങ്ങള്‍ പൊലിസിന് കൈമാറുന്നുണ്ട@്. നേരത്തെ പേരും സമയവും മാത്രമാണ് രേഖപ്പെടുത്തിയിരുന്നതെങ്കില്‍ നിലവില്‍ വാഹന നമ്പര്‍, ഉദ്ദേശം, വരുന്ന സ്ഥലം, ഡ്രൈവറുടെ പേരും ലൈസന്‍സ് നമ്പറും, വരുന്നതും പോകുന്നതും സമയം എന്നിവയും രേഖപ്പെടുത്തുന്നു@ണ്ട്.
വനത്തിലെ കോളനികളില്‍ വരുന്നവരുടെ കൃത്യമായ ലിസ്റ്റ് കിട്ടുന്നതിനു വേണ്ട@ിയാണ് ഇത്. രഹസ്യാന്വേഷണ വിഭാഗം നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. നിരവധി സന്ദര്‍ശകരാണ് പ്രതിദിനം വനസന്ദര്ശനത്തിനെത്തുന്നത്. ഇവരില്‍ ആരുടെയെങ്കിലും സഹായം മാവോയിസ്റ്റുകള്‍ക്ക് ലഭിക്കുന്നു@േണ്ടാ എന്നും നിരീക്ഷിക്കുന്നു@ണ്ട്. കരുളായി വനമേഖലയില്‍ പടുക്ക നെടുങ്കയം സ്റ്റേഷന് പരിധികളിലായി അടിക്കടി മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട@്. നെടുങ്കയം ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ പൊലിസ് തന്നെയാണ് നിലവില്‍ വിവരങ്ങള്‍ കുറിച്ചെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."