ഔദ്യോഗികഭാഷാ വാരാചരണത്തിന് സമാപനം
കൊല്ലം: വിവിധ തലമുറകളിലെ എഴുത്തുകാരെയും കൃതികളെയും അനുസ്മരിച്ചുകൊണ്ട് ഔദ്യോഗിക ഭാഷാ വാരാചരണത്തിന് സമാപനം.
കൊല്ലം കര്‍മ്മല റാണി ട്രെയിങ് കോളജില്‍ നടന്ന സമാപനച്ചടങ്ങാണ് വായനാനുഭവങ്ങളുടെ പങ്കുവയ്ക്കലിനുകൂടി വേദിയായത്. എം.മുകുന്ദന്‍െ മയ്യഴിപ്പുഴയുടെ തീരങ്ങളും ഒ.വി വിജയന്റെ ഖസാഖിന്റെ ഇതിഹാസവും എം.ടി വാസുദേവന്‍ നായരുടെ കൃതികളുമൊക്കെ വായിച്ച യൗവ്വനകാലം വിവരിച്ചുകൊണ്ട് ഉദ്ഘാടകനായ മേയര്‍ വി രാജേന്ദ്രബാബുവാണ് സദസിനെ ഓര്‍മ്മകളുടെ വഴിയെ നയിച്ചത്. കെ പി അപ്പന്റെ ക്ലാസ് മുറിയില്‍ ചിലവിട്ട നിമിഷങ്ങളും അദ്ദേഹം ഓര്‍മ്മിച്ചു.
ഭാഷയെ സ്‌നേഹിക്കുന്നവര്‍ സമൂഹത്തെയും സംസ്‌കാരത്തെയുമാണ് സ്‌നേഹിക്കുന്നത്. ഭാഷാസ്‌നേഹം കേവലം വാരാഘോഷങ്ങളില്‍ മാത്രമൊതുക്കരുത്. മലയാളത്തിന്റെ ഔന്നത്യം അടുത്തറിയാന്‍ പരിശ്രമിക്കണം മേയര്‍ പറഞ്ഞു.
കോളജ് പ്രിന്‍സിപ്പാള്‍ ഫാ. ജോസഫ് ജോണ്‍ അധ്യക്ഷനായി. ചടങ്ങില്‍ നോവലിസ്റ്റ് ചന്ദ്രകലാ എസ്. കമ്മത്തിനെയും പ്രസാധകന്‍ ആശ്രാമം ഭാസിയെയും മേയര്‍ ആദരിച്ചു. വായിക്കപ്പെടുന്ന പുസ്തകങ്ങളും വിജയിക്കുന്ന എഴുത്തുകാരും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച പ്രഫ. വസന്തകുമാര്‍
സാംബശിവന്‍ നയിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി .അജോയ്, സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ജനറല്‍ സെക്രട്ടറി ജി ആര്‍ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പും വിവിധ സാംസ്‌കാരിക സംഘടനകളും സംയുക്തമായാണ് ഔദ്യോഗിക ഭാഷാചരണം സംഘടിപ്പിച്ചത്.
മൃതദേഹം സംസ്‌കരിച്ചു
നെടുമങ്ങാട്: അമിതവേഗതയിലെത്തിയ കാറിടിച്ചു മരിച്ച ചെല്ലംകോട് എല്‍.പി.എസ്സിന് സമീപം അമൃതത്തില്‍ ശ്രീകണ്ഠ (48) ന്റെ മൃതദേഹം സംസ്‌കരിച്ചു.
ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെ വീട്ടില്‍ കൊണ്ടുവന്ന മൃതദേഹത്തില്‍ സി. ദിവാകരന്‍ എം.എല്‍.എ, നഗരസഭാ കൗണ്‍സിലര്‍ പി.ജി പ്രേമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിച്ചു . സംഭവത്തെക്കുറിച്ചു പൊലിസ് അന്വേഷണം നടത്താനോ കാര്‍ഡ്രൈവറെ കസ്റ്റഡിയില്‍ എടുക്കാനോ തയ്യാറാകാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ചാണ് ഗവ. പ്രസ് ജീവനക്കാരനായ ശ്രീകണ്ഠന്‍ മരിച്ചത്. കാര്‍ അമിത വേഗതയില്‍ ആയിരുന്നെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. കാര്‍ഡ്രൈവറെ കസ്റ്റഡിയില്‍ എടുക്കാനോ സംഭവം നടന്ന സമയത്തു വൈദ്യപരിശോധന നടത്താനോ പൊലിസ്് തയ്യാറായില്ല. അപകടത്തില്‍പ്പെട്ട ശ്രീകണ്ഠനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."