മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ അപലപനീയം: വൈശാഖന്‍
തൃശൂര്‍: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ അപലപനീയമാണെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് വൈശാഖന്‍. ജനാധിപത്യത്തിന്റെ നാലു നെടുതൂണുകളിലൊന്നായ മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യമുണ്ടാകണം.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. ഫാസിസത്തിനെതിരായ പോരാട്ടങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ട് കാലമാണിതെന്നും പുരോഗമ കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം സംബന്ധിച്ച വിവരങ്ങളറിയിക്കാന്‍ തൃശൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
സംഘടനയുടെ പതിനൊന്നാം സംസ്ഥാന സമ്മേളനം ഈമാസം 11, 12, 13 തീയതികളിലായി കേരള സംഗീത നാടക അക്കാദമിയില്‍ നടക്കും. 11ന് രാവിലെ പത്തരക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈശാഖന്‍ അധ്യക്ഷനാകും.
നവോഥാന കാലം മുതല്‍ ഇന്നേവരെയുള്ള ചരിത്രം രേഖപ്പെടുത്തുന്ന പ്രദര്‍ശനം നവംബര്‍ പത്തിന് വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കും.
സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഡോ. എന്‍.ആര്‍ ഗ്രാമപ്രകാശ്, സി.ആര്‍ ദാസ്, പ്രൊഫ. ടി.ഉഷാകുമാരി, ധനഞ്ജയന്‍ മച്ചിങ്ങല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."