ഉഗ്രവിഷമുള്ള പാമ്പുകളെ സ്‌നേഹിച്ച് ലിജീഷ്
എരുമപ്പെട്ടി: നാട്ടുകാരെ വിസ്മയിപ്പിച്ചു കൊണ്ട് ലിജീഷ് ഉഗ്രവിഷമുള്ള പാമ്പുകളെ സ്‌നേഹിക്കുന്നു. ഏഴു വര്‍ഷം കൊണ്ട് 1500ല്‍ അധികം പാമ്പുകളെ പിടികൂടിയ കടങ്ങോട് സ്വദേശിയായ പാലക്കപ്പറമ്പില്‍ ലിജീഷ് നാട്ടുകാര്‍ക്കിടയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന പാമ്പ് പിടുത്തക്കാരനാണ്. പാമ്പുകളോടുള്ള അകമഴിഞ്ഞ സ്‌നേഹമാണ് കെട്ടിട നിര്‍മാണ തൊഴിലാളിയായ ലിജീഷിനെ പാമ്പ് പിടുത്തത്തില്‍ ആകൃഷ്ടനാക്കിയത്. ഉഗ്രവിഷമുള്ളതോ അല്ലാത്തതോ ആയ ഏതിനം പാമ്പുകളേയും രാപ്പകല്‍ വ്യത്യാസമില്ലാതെ ലിജീഷ് പിടികൂടാറുണ്ട്.
അതുകൊണ്ടുതന്നെയാണ് ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും ലിജീഷിന്റെ സഹായം തേടി കോളുകള്‍ എത്തുന്നതും. അതിസാഹസികമായ ജോലിക്കിടയില്‍ പലതവണ പാമ്പ് കടിയേറ്റിട്ടുണ്ട്.
ഒരുതവണ മൂര്‍ഖന്‍ പാമ്പിന്റെ ദ്വംശനമേറ്റ് ലിജീഷിന്റെ ചൂണ്ടുവിരലിന് സാരമായി പരുക്കേല്‍ക്കുകയും തീവ്രപ രിചരണ വിഭാഗത്തില്‍ ദിവസങ്ങളോളം ജീവനു വേണ്ടി പോരാടുകയും ചെയ്തു.
ആദ്യകാലങ്ങളില്‍ പിടികൂടുന്ന പാമ്പുകളെ വനപ്രദേശങ്ങളില്‍സ്വന്തമായാണ് ലിജീഷ് കൊണ്ട്‌വിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വാഴാനി വനമേഖലയില്‍ മോചിപ്പിക്കുകയാണ് ചെയ്യുന്നത്. സാഹസികമായ കര്‍ത്തവ്യമാണ് ചെയ്യുന്നതെങ്കിലും ലിജീഷ് ഇതുവരേയും ആരില്‍ നിന്നും പ്രതിഫലം ചോദിച്ച് വാങ്ങിയിട്ടില്ല.
പാലക്കപറമ്പില്‍ വാസുവിന്റേയും കാര്‍ത്ത്യായനിയുടേയും മകനായ ലിജീഷ് നിര്‍ധന കുടുംബാംഗമാണ്.
ഭാര്യ രാഗിയു ടേയും മകള്‍ അവന്തികയുടേയും പിന്തുണയും സുഹൃത്തുക്കളുടെ സഹായവും സഹകരണവുമാണ് തനിക്ക് പാമ്പുപിടുത്തത്തിന് പ്രചോദനമേ കുന്നതെന്ന് ലിജീഷ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."