കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം
വടക്കാഞ്ചേരി: കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ഉണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് പൊലിസ് പിടിയിലാവുകയും ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരുക്കേറ്റ് മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയും, കോടതി റിമാന്‍ഡു ചെയ്യുകയും ചെയ്തിരുന്ന യുവാക്കള്‍ക്ക് ജാമ്യം. ഇന്നലെയാണ് മജിസ്‌ട്രേറ്റ് കെ.എം ശ്രീദേവി ജാമ്യം അനുവദിച്ചത്. യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് പ്രഭാകര്‍, വടക്കാഞ്ചേരി മണ്ഡലം വൈസ് പ്രസിഡന്റ് ആസിക് അകമല, കെ.എസ്.യു നേതാക്കളായ സുഭാഷ്, ഗണേശന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
ഇവര്‍ക്കെതിരേ പൊലിസ് ഉദ്യോഗസ്ഥരെ അക്രമിച്ചതിന് നേരത്തെ കേസെടുത്തിരുന്നു.
സംസ്ഥാന കണ്‍വന്‍ഷന്‍ 12ന്
തൃശൂര്‍: ഗവ. ഹോസ്പിറ്റല്‍ നഴ്‌സിംഗ് അസിസ്റ്റന്റ് അറ്റന്‍ഡേഴ്‌സ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ 12ന് രാവിലെ പത്ത് മണിക്ക് നടക്കും. തൃശൂര്‍ എ.എസ് വേലായുധന്‍ നഗറില്‍ (ജവഹര്‍ ബാലഭവന്‍ ഹാള്‍) നടക്കുന്ന കണ്‍വന്‍ഷന്‍ അനില്‍ അക്കര എം.എല്‍എ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം ഡി.സി.സി പ്രസിഡന്റ് പി.എ മാധവനും യാത്രയയപ്പ് സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. വി.ബലറാമും ഉദ്ഘാടനം ചെയ്യും. ഇ.കെ അലി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. സുന്ദരന്‍ കുന്നത്തുള്ളി മുഖ്യാതിഥിയും സി.കെ ഷറഫുദ്ധീന്‍ അധ്യക്ഷനാകും. സ്വാഗത സംഘം ചെയര്‍മാന്‍ വര്‍ഗീസ് തെക്കേത്തല, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ബാബു മഞ്ചേരി, വൈസ് പ്രസിഡന്റ് എം.കെ വിജയന്‍, സെക്രട്ടറി റോജര്‍ മാത്യു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."