എം.ജിയില്‍ രാജ്യാന്തര
സെമിനാര്അതിരമ്പുഴ : ഇന്ത്യയും ചൈനയും പുതിയ സില്ക്റോഡ് ഉയര്‍ത്തുന്ന വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തെ അധികരിച്ച് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അന്താരാഷ്ട്ര സമ്മേളനം നടക്കുന്നു. യു.ജി.സി. മേഖലാ പഠന സ്ഥാപനമായ ചൈനാപഠനകേന്ദ്രവും രാജ്യാന്തര പഠനവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനം 11-12 തീയതികളില്‍ കോട്ടയം ഫെയര്മോണ്ടണ്്-ഇന്ദ്രപ്രസ്ഥം ഹാളില്‍ നടക്കും.
ദ്വിദിന സമ്മേളനം 11-ന് രാവിലെ വൈസ്-ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണങ്ങള്‍ നടത്തുന്നത് ദില്ലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ചൈനീസ് സ്റ്റഡീസ് മേധാവി ഡോ. അല്‍ക്ക ആചാര്യയും ചൈനയിലെ ഷീചൂവാന് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിന്റെ ഉപാധ്യക്ഷന്‍ പ്രൊഫ. ലീ മിന്ഗ്വയനുമാണ്.
12ന് വൈകുന്നേരം സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുന്നത് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലിയിലെ ചൈനീസ് പഠന മേധാവി ഡോ. ശ്രീകാന്ത് കൊണ്ണ്ടപ്പള്ളിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."