HOME
DETAILS

ബസ്റ്റോപ്പുകള്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നെന്ന്

  
backup
November 09 2016 | 19:11 PM

%e0%b4%ac%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%95%e0%b5%8d


ചേര്‍ത്തല: നാല്‍കവലകള്‍ക്ക് സമീപത്തെ ബസ്റ്റോപ്പുകള്‍ ചേര്‍ത്തല ടൗണില്‍ ഗതാഗതക്കുരുക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. വടക്കേഅങ്ങാടി, തെക്കേഅങ്ങാടി, കോടതിക്കവല, അപ്‌സര ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് കൂടുതലായി അനുഭവപ്പെടുന്നത്.
ചേര്‍ത്തലയില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് മറ്റും പോകുന്ന ബസ്സുകള്‍ വടക്കേ അങ്ങാടിക്കവലയില്‍ നിന്ന് ഏതാണ്ട് പത്ത് മീറ്റര്‍ അകലത്തിലാണ് നിറുത്തി ആളുകളെ കയറ്റുന്നതും ഇറക്കുന്നതും. ഈ സമയം വയലാര്‍, ചുടുകാട് റോഡ്, മുട്ടം മാര്‍ക്കറ്റ്, എന്നീ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന വാഹനങ്ങള്‍ പോകാന്‍ കഴിയാതെ റോഡില്‍ നിരനിരയായി കിടക്കും. ഇതുവഴി കാല്‍നടപോലും ദുസ്സഹമാണ്. കോടതിക്കവലയിലും സമാനമായ രീതിയാണുള്ളത്.
അരൂക്കുറ്റി ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ കവലയുടെ കിഴക്കുഭാഗത്ത് രണ്ടുമൂന്ന് മീറ്റര്‍ അകലെയാണ് പാര്‍ക്ക് ചെയ്യുന്നത്. ഇതുവഴിയാണ് പടിഞ്ഞാറ് ഭാഗത്തുനിന്നും വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകേണ്ടത്.
ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം ജെട്ടി റോഡിലേക്കും കോടതിയിലേക്കും പോകേണ്ട വാഹനങ്ങള്‍ പോകാന്‍ കഴിയാതെ കുരുക്കില്‍ അകപ്പെടുന്നു. തെക്കേ അങ്ങാടിക്കവലയ്ക്ക് പടിഞ്ഞാറ് മാര്‍ക്കറ്റിന് മുന്‍പിലാണ് ബസ്സുകള്‍ നിര്‍ത്തുന്നത്. ഇടുങ്ങിയ റോഡ് ആയതിനാല്‍ ഈ സമയം മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയില്ല. ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാന്‍ കവലകളില്‍ നിന്നും മാറ്റി ബസ്റ്റോപ്പുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി സംഘടനകള്‍ ആര്‍ടിഒക്കും മറ്റും പലതവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
കവലകളുടെ വികസനം ചേര്‍ത്തലക്കാരുടെ ചിരകാലസ്വപ്നമാണ്. എ.കെ ആന്റണി, വയലാര്‍ രവി, പി.തിലോത്തമന്‍ തുടങ്ങിയവര്‍ പലതവണ ഫണ്ട് അനുവദിച്ചെങ്കിലും പലകാരണങ്ങളാല്‍ കവലകളുടെ വികസനം നീണ്ടുപോകുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  a month ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  a month ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  a month ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  a month ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  a month ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  a month ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  a month ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  a month ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  a month ago