എം.ജി സര്‍വകലാശാലാ വാര്‍ത്തകള്‍
അപേക്ഷാ തീയതി നീട്ടി
ബാങ്കിംഗ് മേഖലയില്‍ താല്‍കാലികമായി സംജാതമായിരിക്കുന്ന തടസ്സങ്ങള്‍ പരിഗണിച്ച് എം.ജി സര്‍വ്വകലാശാലയില്‍ നവംബര്‍ 9 വരെ പിഴയില്ലാതെയും, 50 രൂപ പിഴയോടുകൂടി 10 വരെയും സമര്‍പ്പിക്കേണ്ടിയിരുന്ന വിവിധ പരീക്ഷകള്‍ക്കുള്ള അപേക്ഷകള്‍ പിഴയില്ലാതെ നവംബര്‍ 15 വരെയും, 50 രൂപ പിഴയോടെ 16 വരെയും സമര്‍പ്പിക്കാം. നവംബര്‍ 9 മുതല്‍ 15 വരെയുള്ള തീയതികളില്‍ 500 രൂപ സൂപ്പര്‍ ഫൈനോടുകൂടി സമര്‍പ്പിക്കേണ്ട വിവിധ അപേക്ഷകള്‍ 500 രൂപ സൂപ്പര്‍ ഫൈനോടെ നവംബര്‍ 18 വരെ സമര്‍പ്പിക്കാം.
പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി സ്‌പെയ്‌സ് സയന്‍സ് ആന്റ് ടെക്‌നോളജി (റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ നവംബര്‍ 29 മുതല്‍ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ നവംബര്‍ 17 വരെയും 50 രൂപ പിഴയോടെ 18 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 21 വരെയും സ്വീകരിക്കും.
നാലാം വര്‍ഷ ബി.ഫാം (റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഡിസംബര്‍ 2ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ നവംബര്‍ 17 വരെയും 50 രൂപ പിഴയോടെ 18 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 22 വരെയും സ്വീകരിക്കും. അപേക്ഷകര്‍ ഓരോ പേപ്പറിനും 20 രൂപ വീതം (പരമാവധി 100 രൂപ) സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം.
മൂന്നാം വര്‍ഷ ബി.ഫാം (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ നവംബര്‍ 29ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ നവംബര്‍ 17 വരെയും 50 രൂപ പിഴയോടെ 18 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 21 വരെയും സ്വീകരിക്കും. റഗുലര്‍ അപേക്ഷകര്‍ 100 രൂപയും വീണ്ടുമെഴുതുന്നവര്‍ ഓരോ പേപ്പറിനും 20 രൂപ വീതം (പരമാവധി 100 രൂപ) സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം.
പ്രാക്ടിക്കല്‍ പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി ബയോടെക്‌നോളജി, മൈക്രോബയോളജി (സി.ബി.സി.എസ്.എസ് - റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ യഥാക്രമം നവംബര്‍ 9, 16 തീയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും.
എല്‍.എല്‍.ബി പ്രവേശനം
സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ പുതിയ ബാച്ച് ത്രിവല്‍സര എല്‍.എല്‍.ബി (4 പി.എം - 9 പി.എം) വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രവേശനം ഇന്ത്യന്‍ ബാര്‍ കൗണ്‍സിലന്റെ നിബന്ധനകള്‍ക്ക് വിധേയമായിരിക്കുമെന്നും ബാര്‍ കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന നിശ്ചിത പ്രായപരിധി കഴിയുകയാണെങ്കില്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലന്നും കാണിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷാ തീയതി നീട്ടി
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റന്‍സീവ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സിന്റെ (ഐ.ഐ.ആര്‍.ബി.എസ്) ഫെലോഷിപ്പോടുകൂടി പഞ്ചവല്‍സര ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് സയന്‍സ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകള്‍ നവംബര്‍ 11ന് 5 മണി വരെ സ്വീകരിക്കും.
പ്ലസ്ടുവിന് (സയന്‍സ്) 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് ലഭിച്ചിട്ടുള്ള സയന്‍സിലും തുടര്‍ ഗവേഷണത്തിലും പ്രത്യേക താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ്: www.iirbsmgu.com. ഫോണ്‍: 0481-2732992.
ബിരുദ ക്ലാസുകള്‍ക്ക് അവധി
അഞ്ചും മൂന്നും സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ (സി.ബി.സി.എസ്.എസ്) മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ നവംബര്‍ 14 മുതല്‍ 27 വരെ നടക്കും. ക്യാമ്പുകളില്‍ അദ്ധ്യാപകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി നവംബര്‍ 16 മുതല്‍ 25 വരെ സര്‍വ്വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലെ ബിരുദ ക്ലാസുകള്‍ക്ക് അവധിയായിരിക്കും.
യോഗം 11ന്
മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ സുഗമമായ നടത്തിപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി എം.ജി സര്‍വ്വകലാശാലയിലെ അഫിലിയേറ്റഡ് ഗവണ്‍മെന്റ്‌സ്വകാര്യ കോളജ് അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം നാളെ രാവിലെ 11 മണിക്ക് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഹാളില്‍ വച്ച് നടത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."