ഐക്യരാഷ്ട്രസഭ പുനരാവിഷ്കാരം
കൊച്ചി: മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യയില്‍ ഐക്യരാഷ്ട്രസഭാ പുനരാവിഷ്കാരം 11,12 തിയതികളില്‍ നടക്കും.മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസനാണ് വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.ഐക്യരാഷ്ട്രസംഘടനയിലെ 193 രാജ്യങ്ങളുടെ പതാക,വേഷവിധാനങ്ങള്‍,ഓരോ രാജ്യത്തിന്റെയും ഭക്ഷണം എന്നിവ ഒരുക്കിയാണ് പുനരാവിഷ്കാരം.
ഐക്യരാഷ്ട്ര സംഘടന ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സുസ്ഥിര വികസനം,ഭീകരവാദം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യും.തെരഞ്ഞെടുത്ത 20 കേളജുകളിലെ 126 വിദ്യാര്‍ഥികളാണ് നാല്,അഞ്ച് തിയതികളില്‍ നടന്ന ആദ്യഘട്ട പരിശീലന പരിപാടിയില്‍ പങ്കെടുത്തത്.
ഓരോ രാജ്യത്തിന്റെയും പ്രതിനിധികളാകാനായിരുന്നു ഇവരുടെ പരിശീലനം.രണ്ടാംഘട്ട പരിശീലനത്തില്‍ ഓരോ വിദ്യാര്‍ഥിയും ഓരോ രാജ്യം തെരഞ്ഞെടുത്തു.11,12 തിയതികളില്‍ നടക്കുന്ന പരിപാടിയില്‍ ഇവര്‍ ഓരോ രാജ്യത്തെ പ്രതിനിധീകരിക്കും.ഐക്യരാഷ്ട്രസഭയുടെ 70 വര്‍ഷങ്ങളിലൂടെയുള്ള ചിത്രപ്രദര്‍ശനവും പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് കുട്ടികള്‍ അണിനിരക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്രയോടെയായിരിക്കും പരിപാടിക്ക് തുടക്കം കുറിക്കുക.
ലേബര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്മാന് വി.ജെ ജോര്‍ജ് കുളങ്ങര,രാജേഷ് ജോര്‍ജ്,റോസ് മേരി ജോസ്,പാര്‍വ്വതി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."