നവകേരള മിഷന്‍ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ ബൃഹദ്പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന നവകേരള മിഷന്‍ സെമിനാറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു ഗവര്‍ണര്‍ പി.സദാശിവം നിര്‍വഹിക്കും. തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജ് ഗിരിദീപം ഓഡിറ്റോറിയത്തില്‍ രാവിലെ 10നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനാകും. തദ്ദേശസ്വയംഭരണ മന്ത്രി ഡോ.കെ.ടി ജലീല്‍ സ്വാഗതം പറയും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാര്‍, ആസൂത്രണ ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍, നിയമസഭയിലെ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആസൂത്രണ, സാമ്പത്തികകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍ നന്ദി പറയും. തുടര്‍ന്ന് മിഷന്‍ സെമിനാറുകള്‍ നടക്കും.
രാവിലെ 11.30നു നടക്കുന്ന ഹരിതകേരളം മിഷന്‍ സെമിനാറില്‍ മിഷന്‍ ഉപാധ്യക്ഷ ഡോ.ടി.എന്‍ സീമ അധ്യക്ഷയാവും. മന്ത്രിമാരായ മാത്യു.ടി തോമസ്, വി.എസ്.സുനില്‍ കുമാര്‍, ഡോ.കെ.ടി ജലീല്‍ എന്നിവര്‍ സന്നിഹിതരാകും. 2.45ന് ആര്‍ദ്രം മിഷന്‍: ജനസൗഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍ സെമിനാറില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അധ്യക്ഷയാവും. ആരോഗ്യകുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ വിഷയാവതരണം നടത്തും. 3.30ന് സമഗ്ര വിദ്യാഭ്യാസ നവീകരണ മിഷനില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷനാവും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.ശ്രീനിവാസ് വിഷയാവതരണം നടത്തും.
4.30ന് പ്ലീനറി സമ്മേളനത്തില്‍ നവകേരളം മിഷന്‍ പരിപ്രേക്ഷ്യം, പ്രഭാഷണം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റവന്യൂഭവന മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷനാവും. മിഷന്‍ ചര്‍ച്ചകളുടെ ക്രോഡീകരണം ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."