മാര്‍ക്കറ്റുകള്‍ നിശ്ചലം
പണിമുടക്കും, ബാങ്ക് അവധിയും ഒരുമിച്ചുവന്നതിനെ തുടര്‍ന്ന് ഇന്നലെ ജില്ലയിലെ മിക്ക മാര്‍ക്കറ്റുകളും നിശ്ചലമായിരുന്നു. ചെറിയ കച്ചവടമെങ്കിലും പ്രതീക്ഷിച്ച് കടകള്‍ തുറന്നവര്‍ ഉച്ചയോടെ കടകള്‍ അടച്ചു.
പച്ചക്കറി, മത്സ്യ മാര്‍ക്കറ്റുകളില്‍ എത്തിയവര്‍ ചെറിയ തുകയ്ക്ക് സാധനം വാങ്ങി അഞ്ഞൂറ്, ആയിരം രൂപകളുടെ നോട്ടുകള്‍ നല്‍കിയതോടെ ചില്ലറക്ഷാമം രൂക്ഷമായി.
ഇതോടെ വാക്കു തര്‍ക്കവും സംഘര്‍ഷങ്ങളും പതിവ് കാഴ്ച്ചയായിരുന്നു. നെട്ടൂരിലെ രാജ്യാന്തര പഴം പച്ചക്കറി മാര്‍ക്കറ്റില്‍ എല്ലാ കടകളിലും ചെറിയ നോട്ടുകളുടെ ക്ഷാമം കച്ചവടത്തെ സാരമായി ബാധിച്ചതായി വ്യാപാരികള്‍ പറഞ്ഞു.
നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിന് പോലും കഴിയാതെ ജനം വലഞ്ഞു. മീന്‍ കച്ചവടക്കാര്‍ സ്ഥിരമായി വാങ്ങുന്നവര്‍ നല്‍കിയ പിന്‍വലിച്ച നോട്ടുകള്‍ വാങ്ങാതെ മീന്‍ കടമായി നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."