HOME
DETAILS

ജില്ലാ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിടാന്‍ നടപടിയായി; കണ്ടെത്തിയത് ഗുരുതര ക്രമക്കേട്

  
backup
November 09 2016 | 19:11 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3

തൊടുപുഴ: ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിപക്ഷം നിയമസഭയില്‍ ശക്തമായ പ്രക്ഷോഭം സ്വീകരിക്കുമ്പോഴും പിരിച്ചുവിടല്‍ നടപടികള്‍ അവസാനഘട്ടത്തില്‍. ജില്ലകളില്‍ സര്‍ക്കാര്‍ നിയോഗിച്ച പത്തംഗ പ്രത്യേക സംഘം നടത്തിയ പരിശോധനകള്‍ പൂര്‍ത്തിയായി. ജോയിന്റ് രജിസ്ട്രാര്‍മാര്‍ (ജനറല്‍) ഇന്നു സഹകരണസംഘം രജിസ്ട്രാര്‍ക്കു റിപ്പോര്‍ട്ട് കൈമാറും. 16 പരിഗണനാ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
14 ജില്ലാ സഹകരണ ബാങ്കുകളിലും ക്രമക്കേടു കണ്ടെത്തിയിട്ടുണ്ട്. പര്‍ച്ചേസിങുമായി ബന്ധപ്പെട്ടാണു പ്രധാനമായും ക്രമക്കേട്. സഹകരണ വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയാണു പല പര്‍ച്ചേസുകളും നടത്തിയിരിക്കുന്നത്. ഇതുതന്നെ സഹകരണ ചട്ടത്തിനും നിയമത്തിനും എതിരാണ്. ഇക്കാരണം മാത്രംമതി ഭരണസമിതികള്‍ പിരിച്ചുവിടാന്‍. ജില്ലാ സഹകരണ ബാങ്കുകളില്‍ നാളുകളായി പരിശോധനകള്‍ ഒന്നും നടക്കുന്നില്ല. അതിനാല്‍ത്തന്നെ നിരവധി ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍ക്കുലറിന് എതിരാണെന്ന് പ്രതിപക്ഷം വാദിക്കുന്നു. മ്യൂച്ചല്‍ ഫണ്ടുകള്‍ നടത്തുന്നതു റിസര്‍വ് ബാങ്ക് ലൈസന്‍സിന്റെ അടിസ്ഥാനത്തിലാണെന്നും അവര്‍ പറയുന്നു. അതിനാല്‍ ബാങ്കുകള്‍ പിരിച്ചുവിടാനുള്ള ഭരണപക്ഷത്തിന്റെ തന്ത്രപരമായ നീക്കം നിയമപരമായി ചോദ്യം ചെയ്യുമെന്ന് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെ കോ ഓഡിനേഷന്‍ കമ്മിറ്റി അധ്യക്ഷനും എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായ എന്‍.പി പൗലോസ് പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ നടത്തിയ പരിശോധനകള്‍ മുന്‍ തീരുമാനപ്രകാരമാണെന്നും രാഷ്ട്രീയപ്രേരിതമല്ലെന്നും സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ലളിതാംബിക ഐ.എ.എസ് സുപ്രഭാതത്തോടു പറഞ്ഞു.
അതേസമയം ജില്ലാ സഹകരണ ബാങ്കുകള്‍ സംയോജിപ്പിച്ചു കേരളാ ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇതുസംബന്ധിച്ചു ജില്ലാ ബാങ്ക് ഭരണസമിതികളുടെ അഭിപ്രായം ആരായാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ലളിതാംബിക എല്ലാ ജില്ലകളും പര്യടനം നടത്തുകയാണ്. ചൊവ്വാഴ്ച ഇടുക്കി, പത്തനംതിട്ട ജില്ലകളിലായിരുന്നു രജിസ്ട്രാറുടെ സന്ദര്‍ശനം. തിങ്കളാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകള്‍ സന്ദര്‍ശിച്ചു. പാലക്കാട് ഒഴികെ 13 ജില്ലാ ബാങ്കുകളും നിലവില്‍ യു.ഡി.എഫ് ഭരണത്തിലാണ്. ബാങ്ക് സംയോജനത്തിനു യു.ഡി.എഫ് എതിരാണ്. അതിനാല്‍ എത്രയും വേഗം ഭരണസമിതികള്‍ പിരിച്ചുവിട്ടു ജില്ലാ ബാങ്കുകള്‍ സി.പി.എം വരുതിയാലാക്കാനാണു നീക്കം. ജില്ലാ ബാങ്കുകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ചു നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണു പരിശോധനയ്ക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചതെന്നു സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍, പരാതികള്‍ പലതും കെട്ടിച്ചമച്ചതാണെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂണ്ടുവിരലിലല്ല, തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

Kerala
  •  20 days ago
No Image

നെതന്യാവുനെതിരായ അറസ്റ്റ് വാറന്റ്:  കോടതി വിധി മാനിക്കും, തങ്ങളുടെ രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്ത് ഹേഗിലെത്തിക്കുമെന്നും ലോക രാഷ്ട്രങ്ങള്‍ 

International
  •  20 days ago
No Image

അമിതവേഗതയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; ഡ്രൈവര്‍ മദ്യലഹരിയില്‍

Kerala
  •  20 days ago
No Image

സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപവെച്ച് 20,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ലേബര്‍ ഓഫിസര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ബഹിഷ്‌ക്കരണത്തില്‍ ഇടിഞ്ഞ് സ്റ്റാര്‍ബക്‌സ്; മലേഷ്യയില്‍ മാത്രം അടച്ചുപൂട്ടിയത് 50 ഓളം ഔട്ട്‌ലെറ്റുകള്‍

International
  •  20 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  20 days ago
No Image

യു.എസില്‍ ജൂതവിഭാഗത്തിലെ പുതുതലമുറക്കിഷ്ടം ഹമാസിനെ; ഇസ്‌റാഈല്‍ ക്രൂരതയെ വെറുത്തും ഗസ്സയെ ചേര്‍ത്തു പിടിച്ചും ഈ കൗമാരം 

International
  •  20 days ago
No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  20 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  20 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  20 days ago