കുപ്പം പാലത്തില്‍ ലോറികള്‍ കുടുങ്ങി
തളിപ്പറമ്പ്: കുപ്പം പാലത്തില്‍ ലോറികള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് തളിപ്പറമ്പ്-പയ്യന്നൂര്‍ ദേശീയപാതയില്‍ മൂന്നു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ പുലര്‍ച്ചെ നാലോടെയായിരുന്നു മൊറാദബാദില്‍ നിന്നു മില്‍മ പ്ലാന്റിലേക്ക് പാല് സൂക്ഷിക്കാനുള്ള കൂറ്റന്‍ ടാങ്കുകളുമായി വരികയായിരുന്ന രണ്ട് ലോറികള്‍ കുപ്പം പാലത്തിന്റെ ആര്‍ച്ചില്‍ തട്ടി കുടുങ്ങിയത്. ടാങ്കിന്റെ കൊളുത്ത് പാലത്തില്‍ വിലങ്ങനെയുള്ള ആര്‍ച്ചില്‍ അമര്‍ന്നുപോവുകയായിരുന്നു. രണ്ടു ലോറികളും പാലത്തില്‍ കുടുങ്ങിയതോടെ ഇരു ഭാഗത്തും വാഹനഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി രജേഷിന്റെ നേതൃത്വത്തില്‍ പൊലിസും തളിപ്പറമ്പ് അഗ്നിശമന നിലയത്തില്‍ നിന്ന് സ്റ്റേഷന് ഓഫിസര്‍ പി.വി പവിത്രന്റെയും നേതൃത്വത്തില്‍ അഗ്നിശമന സേനയും സ്ഥലത്തെത്തി. കുപ്പം ഖലാസികളെത്തി ലോറിയുടെ മുകളില്‍ ടാങ്കിന്റെ കൊളുത്ത് അഴിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ ലോറികളുടെ ടയറുകളുടെ കാറ്റഴിച്ചു വിട്ടാണ് കൊളുത്തും പാലത്തിന്റെ ആര്ച്ചുമായുള്ള ബന്ധം വിച്ഛേദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."