വിവാദങ്ങള്‍ കെട്ടടങ്ങിയില്ല; ഇക്കോ ടൂറിസം വില്ലേജില്‍ പാര്‍ക്കിങ്ങും വഴിമുട്ടി
കരുവാരകുണ്ട്: ചേറുമ്പ് ഇക്കോ വില്ലേജിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നു. പുറംപോക്ക് ഭൂമിയെന്നുകണ്ടു പണംപിരിച്ചുള്ള സ്വകാര്യ പാര്‍ക്കിങ് ജില്ലാ കലക്ടര്‍ തടഞ്ഞതോടെ സൗജന്യ പാര്‍ക്കിങ്ങും ഇപ്പോള്‍ തടസമായി. സ്വകാര്യ ഭൂമിയാണെന്നു സര്‍വേയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടൂറിസം വില്ലേജിനരികിലുള്ള സ്ഥലത്തു കരിങ്കല്ല് തട്ടിയതോടെയാണ് പാര്‍ക്കിങ് തടസപ്പെട്ടത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കരുവാരകുണ്ട് കേന്ദ്രമാക്കി രണ്ടു ടൂറിസം പദ്ധതികള്‍ കൊണ്ടുവന്നത്. ഇതിലൊന്നാണ് കരുവാരകുണ്ട് ചിറക്കലിലെ ഇക്കോ ടൂറിസം വില്ലേജ്. പുറംപോക്ക് ഭൂമിയായി ഒഴിഞ്ഞുകിടക്കുന്ന ഒലിപ്പുഴക്കരികിലാണ് ഇക്കോ വില്ലേജിനു സ്ഥലം കണ്ടെത്തിയത്. സ്വകാര്യ വ്യക്തികള്‍ അതിരിട്ടുമൂടിയ പുറംപോക്ക് ഭൂമിയില്‍നിന്നു ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി കൊണ്ടുവന്നത്.
കഴിഞ്ഞ തവണ എ.പി അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലെ തീരുമാനത്തില്‍ നിലവിലുള്ള സ്ഥിതി തുടരണമെന്നതിനാല്‍ ഇതിനെതിരേ ചില സംഘടനകള്‍ കരുവാരകുണ്ട് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."