പ്രവൃത്തി പരിചയ ഐ.ടി മേള ഉദ്ഘാടനം ചെയ്തു
കൊടുവള്ളി: കൊടുവള്ളി ഉപജില്ലാ ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര പ്രവര്‍ത്തി പരിചയ ഐ.ടി.മേള മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി ഉദ്ഘാടനം ചെയ്തു.
മടവൂര്‍ പഞ്ചായത്ത് പ്രസി.വി.സി.അബ്ദുല്‍ ഹമീദ് അധ്യക്ഷനായി. കിഴക്കോത്ത് പഞ്ചായത്ത് പ്രസി.എന്‍.സി.ഉസ്സയിന്‍ മാസ്റ്റര്‍ ,മടവൂര്‍ പഞ്ചായത്ത് വൈസ്. പ്രസി.ഷംസിയ മലയില്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ സിന്ധു മോഹന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.എ.ഗഫൂര്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി. അലിയ്യി മാസ്റ്റര്‍ ,പഞ്ചായത്ത് മെമ്പര്‍മാരായ ഇ.അംബുജം ,ഷൈനി കെ.ടി. ,എ.ഇ.ഒ മുഹമ്മത് അബ്ബാസ് ,ബി.പി.ഒ മെഹറലി, സ്‌കൂള്‍ മാനേജര്‍ യു. ഷറഫുദ്ദീന്‍ മാസ്റ്റര്‍ ,കെ.കെ.ആലി മാസ്റ്റര്‍ ,എം. അബ്ദുള്‍ അസീസ് മാസ്റ്റര്‍, എന്‍.പി.അബ്ദുറഹിമാന്‍ മാസ്റ്റര്‍, എം.എം.സതീഷ് കുമാര്‍ മാസ്റ്റര്‍, കെ .ടി.വിനോദ് കുമാര്‍ മാസ്റ്റര്‍പ,പി.ടി എ പ്രസിഡണ്ട് സലീം മുട്ടാഞ്ചേരി ,കെ.കെ.റഷീദ് മാസ്റ്റര്‍ എന്നിവര്‍ ആശംസ പറഞ്ഞു.
വികസന കാര്യസമിതി ചെയര്‍മാന്‍ വി.സി. റിയാസ് ഖാന്‍ സ്വാഗതവും പ്രധാന അധ്യാപിക കെ.ഡോളി നന്ദിയും പറഞ്ഞു
'സസ്‌നേഹം' വിദ്യാഭ്യാസ രംഗത്തെ മഹത്തര മാതൃകയെന്ന്
മുക്കം: കൊടിയത്തൂര്‍ പി.ടി .എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടപ്പിലാക്കിയ സസ്‌നേഹം പദ്ധതി വിദ്യാഭ്യാസ രംഗത്തെ മഹത്തര മാതൃകയാണന്ന് കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍ ഇമ്പശേഖര്‍ ഐ.എ എസ് പറഞ്ഞു. ഈ വര്‍ഷത്തെ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് സി.പി.എ അസീസ് അധ്യക്ഷനായി. ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹിമാന്‍, ഹെഡ്മാസ്റ്റര്‍ പി.ജെ കുര്യന്‍, പ്രിന്‍സിപ്പാള്‍ പി.ടി ഇസ്മയില്‍, സസ്‌നേഹം കണ്‍വീനര്‍ അഹമ്മദ്കുട്ടി അരയങ്കോട്, പി.സി അബ്ദുറഹിമാന്‍ ,കെ കെ അബ്ദുല്‍ ഗഫൂര്‍, കെ.വി നവാസ്, ഇ.ടി മജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."