HOME
DETAILS
MAL
രണ്ടാം മാറാട് അന്വേഷണം സി.ബി.ഐക്ക്
backup
November 10 2016 | 10:11 AM
കൊച്ചി: രണ്ടാം മാറാട് കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറിക്കൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ്. കൂട്ടക്കൊലയ്ക്ക പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനാണ് കോടതി ഉത്തരവ്.
പൊതുപ്രവർത്തകനായ കൊളക്കാടന്‍ മൂസാ ഹാജി നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട ആസൂത്രണവും ഗഢാലോചനയുമുള്പ്പെടെയുള്ള കാര്യങ്ങളുടെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. 2002ല്‍ നടന്ന ഒന്നാം മാറാട് കലാപവുമായി ബന്ധപ്പെട്ട പ്രതികാരമെന്ന നിലയില്‍ ഗൂഢാലോചനയുടെ ഫലമായാണ് 2003 മേയില്‍ രണ്ടാം മാറാട് കലാപമുണ്ടായതെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സിബിഐയ്ക്ക് ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരള സര്‍ക്കാര്‍ നേരത്തെ തന്നെ നിലപാട് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."