മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് അവലോകനം 22ന് പൂര്‍ത്തീകരിക്കും
തൊടുപുഴ: ഇടുക്കി ജില്ലയില്‍ മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് ക്യാംപയിന്റെ ഭാഗമായുള്ള നിയോജകമണ്ഡലം തല അവലോകന യോഗങ്ങള്‍ 22നുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന ജില്ലാ തെരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ , നിയോജക മണ്ഡലം റിട്ടേണിങ് ഓഫിസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, നിയോജകമണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുടെ സംയുക്ത യോഗം തീരുമാനിച്ചു.
തൊടുപുഴ ലീഗ് ഹൗസില്‍ നടന്ന യോഗത്തില്‍ ജില്ലാ റിട്ടേണിംഗ് ഓഫീസര്‍ പി.എച്ച്. അബ്ദുല്‍ സലാം ഹാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സഹവരണാധികാരി അബ്ദുല്‍ ജബ്ബാര്‍ ഹാജി മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലീം, ജില്ലാ ലീഗ് ട്രഷറര്‍ ഫൈസല്‍ കമാല്‍, വൈസ് പ്രസിഡന്റ് പി.എസ് അബ്ദുല്‍ ജബ്ബാര്‍, സെക്രട്ടറി അഡ്വ. ഇ.എസ് മൂസ, തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് വെട്ടിക്കല്‍, ടി.എച്ച്. അബ്ദുല്‍ സമദ്, ഗഫൂര്‍ കട്ടപ്പന, എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.എന്‍ സീതി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."