നീണ്ടകരയില്‍ റോഡിന് കാത്തിരിപ്പ് നീളുന്നു
എരമല്ലൂര്‍: എഴുപുന്ന ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ നീണ്ടകര അങ്കണവാടിക്ക് കിഴക്ക് പോപ്പുലര്‍ മിഷന് റോഡില്‍ നിന്നു കൊച്ചുതോട്ടിലെ പാലവുമായി ബന്ധിപ്പിക്കുന്ന റോഡിന് വേണ്ടി വര്‍ഷങ്ങളായി ഇവിടത്തെ പ്രദേശവാസികള്‍ കാത്തിരിപ്പാണ്.
മുട്ടാത്ത വാതിലുകളില്ല.പ്രായമായവരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഇരുപത്തിയഞ്ച് കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്.ഈ പ്രദേശത്തുള്ളവര്‍ക്ക് സഞ്ചാരത്തിന് ഇടുങ്ങിയ വഴിമാത്രമാണുള്ളത്. രോഗികളെ ചുമന്ന് റോഡില്‍ കൊണ്ടുവന്നാണ് ആശുപത്രിയിലെത്തിക്കുന്നത്. മൃതദേഹങ്ങള്‍ സംസ്ക്കരിക്കാന്‍ കൊണ്ടു പോകുന്നതിനും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു.
യു.ഡി.എഫ്.സര്‍ക്കാരിന്റെ കാലത്ത് ഫിഷറീസ് മന്ത്രി കെ.ബാബുവിന്റെ തീരദേശ വികസന ഫണ്ടില്‍ നിന്നു ഇതിനാവശ്യമായ തുക അനുവദിച്ചിരുന്നെങ്കിലും തുടര്‍ നടപടികള്‍ ചെയ്യുന്നതിന് ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുകയായിരുന്നു. പരിസരവാസികള്‍ സ്വന്തം ചെലവില്‍ തെങ്ങുകളും വൃക്ഷങ്ങളും വീടിന്റെ ഒരു ഭാഗം പോലും പൊളിച്ചു നീക്കി റോഡിനാവശ്യമായ സ്ഥലമൊരുക്കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.
മാറി വരുന്ന എഴുപുന്ന ഗ്രാമ പഞ്ചായത്ത് ഭരണസമിതികളും ഈ റോഡിന് വേണ്ടി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."