വെട്ടുകേസിലെ പ്രതിയെ റിമാന്‍ഡു ചെയ്തു
മണ്ണഞ്ചേരി: മത്സ്യത്തൊഴിലാളിയുടെ അരയ്ക്കുപിന്നില്‍ വെട്ടിയ പ്രതിയെ കോടതി റിമാന്റുചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ 22 -ാം വാര്‍ഡില്‍ പളളിക്കത്തൈയ്യില്‍ സില്‍വര്‍സ്റ്ററിന്റെ മകന്‍ ഡോണ്‍ബോസ്‌ക്കോ(വിനോദ് -34)യെയാണ് ആലപ്പുഴ ജില്ലാ കോടതി 14 ദിവസത്തേക്ക് റിമാന്റുചെയ്തത്.
കഴിഞ്ഞ 6 -ാം തിയതി ഞായറാഴ്ച കാട്ടൂര്‍ പള്ളിക്ക് പടിഞ്ഞാറ് കടല്‍ത്തീരത്തായിരുന്നു സംഭവം. മത്സ്യബന്ധനം കഴിഞ്ഞെത്തിയ മാരാരിക്കുളം തെക്കുപഞ്ചായത്തില്‍ 22 -ാം വാര്‍ഡില്‍ വാഴക്കൂട്ടത്തില്‍ വീട്ടില്‍ തോമസിന്റെ മകന്‍ റോയി(38)ക്കാണ് അരിവാള്‍ കൊണ്ടുള്ള വെട്ടില്‍ പരിക്കേറ്റത്. അരയ്ക്കുപിന്നില്‍ ഇടതുഭാഗത്തായി 22 തുന്നലുകള്‍ മുറിവുഭാഗത്ത് വേണ്ടിവന്നു.
കാട്ടൂര്‍ സ്വദേശിയായ തോമസിനെ ഡോണ്‍ബോസ്‌ക്കോയും ബന്ധുവുംചേര്‍ന്ന് അക്രമിക്കുന്നത് തടയാനെത്തിയതായിരുന്നു റോയി. ഡോണ്‍ബോസ്‌ക്കോയുടെ വീട്ടിലെ പ്രാര്‍ത്ഥനാചടങ്ങിനായി കാട്ടൂരില്‍ എത്തിയതായിരുന്നു ബന്ധുവായ ആലപ്പുഴ നഗരസഭാ സ്വദേശിയായ വിനോദ്.
സംഭവത്തിനുശേഷം ഇരുവരും ഒളിവിലായിരുന്നു. ബുധനാഴ്ച രാത്രിയോടെ പ്രതിയായ ഡോണ്‍ബോസ്‌ക്കോ കാട്ടൂരില്‍ എത്തിയതറിഞ്ഞ് മണ്ണഞ്ചേരി എസ്.ഐ രാജന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."