നോട്ടു മാറാന്‍ നെട്ടോട്ടമോടി ജനം ബാങ്കുകളിലെ തിരക്ക് കാരണം പണം മാറാനാവാതെ ആയിരങ്ങള്‍
തൂറവൂര്‍: ഗ്രാമീണ മേഖലയിലെ ബാങ്കുകളില്‍ നോട്ടുകള്‍ മാറാന്‍ ജനത്തിരക്ക്.തുറവൂര്‍ കവലയ്ക്ക് സമീപത്തുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, കനറ ബാങ്ക് എന്നിശാഖകളില്‍ രാവിലെ മുതല്‍ നീണ്ട ക്യൂവാണ് കാണപ്പെട്ടത്.
കേന്ദ്ര ഗവര്‍മെന്റ് 1000, 500 എന്നീ നോട്ടുകളെല്ലാം റദ്ദാക്കിയതോടെയാണ് മാറുവാന്‍ വേണ്ടി ജനം ബാങ്കുകളിലേക്ക് നെട്ടോട്ടമോടിയത് . കുത്തിയതോട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ,ധനലക്ഷ്മി ബാങ്ക് എന്നിവിടങ്ങളിലെല്ലാം ജനങ്ങളുടെ നീണ്ട നിര രാവിലെ ബാങ്കുകള്‍ തുറക്കുന്നതിന് മുമ്പ് തന്നെ സ്ഥാനം പിടിച്ചിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കുത്തിയതോട് ശാഖയില്‍ ജനത്തിരക്ക് രൂക്ഷമായതിനാല്‍ കുത്തിയതോട് പൊലിസ് എത്തിയാണ് നോട്ട് മാറാന്‍ വന്നവരെ സമാധാനപരമായി ശാന്തരാക്കിയത്. സര്‍വീസ് സഹകരണ ബാങ്കുകളിലും പോസ്റ്റാഫീസുകളിലും പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള ക്രമീകരണമൊന്നും ഇല്ലായിരുന്നതും ജനങ്ങളെ വലച്ചു.
നിരോധിച്ച നോട്ടുകള്‍ മാറുന്നത് സാധാരണക്കാരായ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി പൊതുവെ പരാതിയുണ്ട് ബാങ്കുകളിലെയുംസ്വകാര്യ സ്ഥാപനങ്ങളിലെയുംപണമിടപാട് പ്രവര്‍ത്തനം ഇതുമൂലം കാര്യക്ഷമമായി നടക്കുന്നില്ല. ജനകീയാവശ്യം പരിഗണിച്ച് 1000, 500 രൂപയുടെ പഴയ നോട്ടുകള്‍ പോസ്റ്റാഫീസിലും സര്‍വീസ് സഹകരണ ബാങ്കുകളിലും ഉടനെ സ്വീകരിച്ച് പുതിയ നോട്ടുകള്‍ നല്‍കുന്നതിനുള്ള കാര്യക്ഷമമായ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."