HOME
DETAILS

ട്രംപിന്റെ വിജയം: ആശങ്കയോടെ ലോക മാധ്യമങ്ങള്‍

  
backup
November 10 2016 | 19:11 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%82-%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%af

ലണ്ടന്‍: ട്രംപിന്റെ വിജയത്തില്‍ ആഗോള മാധ്യമങ്ങള്‍ക്ക് ആശങ്ക. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപിനെതിരേ പരസ്യനിലപാടെടുത്ത മുഖ്യധാരാ യു.എസ് മാധ്യമങ്ങള്‍ വിജയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മുഖപ്രസംഗം എഴുതി. മനംപുരട്ടുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ന്യൂയോര്‍ക് ടൈംസ് മുഖപ്രസംഗത്തില്‍ പറഞ്ഞു.
രാജ്യത്തിന്റെ എല്ലാ പ്രശ്‌നങ്ങളെയും കൈകാര്യംചെയ്യാന്‍ അദ്ദേഹത്തിന് കഴിവുണ്ടോ എന്ന കാര്യം ഞങ്ങള്‍ക്കറിയില്ലെന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് പറയുന്നു. ലോസ്ആഞ്ചല്‍സ് പോലുള്ള നഗരങ്ങളില്‍ ജനങ്ങള്‍ വളരെയധികം അസ്വസ്ഥരാണെന്ന് പത്രം ഓര്‍മിപ്പിച്ചു. ട്രംപിന്റെ സ്വഭാവത്തെ കുറിച്ചാണ് ഇവര്‍ക്ക് ആശങ്കയുള്ളത്. ഭൂമിയിലെ 700 കോടി ജനങ്ങളും സമാനരീതിയില്‍ ആശങ്കപ്പെടുന്നവരായിരിക്കുമെന്നും മുഖപ്രസംഗം പറയുന്നു. യു.എസ് ടുഡേ വെള്ളക്കാരുടെ വിജയമെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തെ വിശേഷിപ്പിച്ചത്. ഒബാമയുടെ നിലപാടുകള്‍ ട്രംപിന് സഹായമായെന്നും വിമര്‍ശനമുണ്ട്. ഫോക്‌സ് ന്യൂസും ട്രംപിന്റെ ഭരണത്തെക്കുറിച്ചുള്ള ആശങ്കളാണ് പങ്കുവയ്ക്കുന്നത്.
ജര്‍മന്‍ പത്രങ്ങളും ഫ്രഞ്ച് മാധ്യമങ്ങളും ട്രംപിന്റെ വിജയത്തെ ഞെട്ടലോടെയാണ് കണ്ടത്. രണ്ടാം ബ്രക്‌സിറ്റ് എന്നാണ് ജര്‍മന്‍ പത്രങ്ങള്‍ എഴുതിയത്. പ്രമുഖ ഫ്രഞ്ച് പത്രമായ ലെ ഫിഗാറോ അമേരിക്കയിലെ ജനങ്ങള്‍ക്കിടയിലുള്ള ഭിന്നത ട്രംപിന്റെ വിജയത്തിലൂടെ വര്‍ധിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഒന്നാം പേജിലാണ് പത്രം മുഖപ്രസംഗം എഴുതിയത്. ഫ്രഞ്ച് ബിസിനസ് പത്രമായ ലെസ് എക്കോസ് അമേരിക്കയുടെ പുതിയ മുഖമെന്നാണ് തലക്കെട്ട് നല്‍കിയത്. വംശീയവാദിയും പോപ്പുലിസ്റ്റുമായ ട്രംപിനു കീഴിലുള്ള ഭരണം പ്രവചനാതീതമാണെന്ന് പത്രം പറഞ്ഞു.
സ്‌പെയിന്‍ പത്രമായ ലാ റാസോണ്‍ തലക്കെട്ട് നല്‍കിയത് യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് പോപ്പുലിസം എന്നാണ്. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ ചേരിതിരിവ് പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയുമോയെന്ന ചോദ്യമാണ് എ.ബി.സി ഉയര്‍ത്തുന്നത്. പോളണ്ടിലെ റെസ്‌ക്‌സോപോസ്‌പോളിറ്റ എന്ന പത്രവും പ്രവചനാതീതമായ ലോകം എന്നാണ് ട്രംപിന്റെ വിജയത്തെക്കുറിച്ച് തലക്കെട്ട് നല്‍കിയത്.
ഹിലരി ക്ലിന്റനെ പ്രസിഡന്റായി സ്വീകരിക്കാനാണ് അമേരിക്ക മാനസികമായി തയാറെടുത്തിരുന്നതെന്ന് ഉക്രൈന്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ വിജയം അമേരിക്കക്കാരില്‍ ഞെട്ടലുണ്ടാക്കിയെന്ന് ടി.വി പറഞ്ഞു. ഉക്രൈനിലെ മറ്റൊരു ചാനലായ വണ്‍ പ്ലസ് വണ്‍ ടി.വി അസാധാരണ വിജയമെന്നാണ് വിശേഷിപ്പിച്ചത്.
എന്നാല്‍ റഷ്യയിലെ ദേശീയ മാധ്യമമായ റോസിയ 1 ടി.വി ട്രംപിന്റെ വിജയത്തെ അപ്രതീക്ഷിതം എന്നാണ് വിശേഷിപ്പിച്ചത്. യു.എസിലെ രാഷ്ട്രീയ ഭൂകമ്പമായിരുന്നു ഇതെന്നും ലോകത്തും തുടര്‍ചലനങ്ങളുണ്ടാകുമെന്നും റോസിയ ടി.വിയുടെ വാഷിങ്ടണ്‍ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു.
മെക്‌സിക്കന്‍ മാധ്യമങ്ങളാണ് ട്രംപിന്റെ വിജയത്തെ ദുഃഖകരമായി കണ്ടത്. യു.എസ് അതിര്‍ത്തിയില്‍ മതില്‍കെട്ടാനുള്ള തീരുമാനം മെക്‌സികോയ്ക്ക് തിരിച്ചടിയാണ്. അര്‍ജന്റീനയിലെ പത്രങ്ങള്‍ ട്രംപ് സമാധാനം കൊണ്ടുവരണമെന്ന് ഉപദേശിച്ചു. ചൈനീസ് ദേശീയ മാധ്യമമായ ചൈനീസ് പീപ്പിള്‍സ് ഡെയ്‌ലി, ട്രംപിന്റെ രാഷ്ട്രീയ നയവും സാമ്പത്തിക മേഖലയിലെ മാറ്റവും എന്തായിരിക്കുമെന്ന വിലയിരുത്തലാണ് നടത്തിയത്.
ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ട്രംപിന്റെ വിജയത്തില്‍ സമിശ്രനിലപാടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ ട്രംപിന് ആശംസയര്‍പ്പിച്ച് തലക്കെട്ട് നല്‍കിയപ്പോള്‍ ചില മാധ്യമങ്ങള്‍ ഭൂകമ്പമായി വിജയത്തെ നിരീക്ഷിച്ചു. അത്ഭുതകരമായ വിജയമെന്ന് ഈജിപ്തിലെ അല്‍ യൗം അല്‍ സാബി എന്ന വെബ്‌സൈറ്റ് പറഞ്ഞു. യു.എ.ഇയിലെ ഇത്തിഹാദ് പത്രം ട്രംപ് വിജയിച്ചു, രാഷ്ട്രീയ ഭൂകമ്പമെന്ന് തലക്കെട്ട് നല്‍കി. കുവൈത്തിലെ അല്‍വത്തന്‍, ബഹ്‌റൈനിലെ അല്‍വത്തന്‍ , ഇറാനിലെ തസ്‌നീം വാര്‍ത്താ ഏജന്‍സി എന്നിവ ട്രംപിനെ തെരഞ്ഞെടുത്തു എന്നു മാത്രം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago