'ഫാസിസത്തിനെതിരേ പ്രതിരോധ രാഷ്ട്രീയം ഉയര്‍ന്നുവരണം'
കോഴിക്കോട്: സ്ഥാപനങ്ങളും ഫാസിസ്റ്റ് വല്‍ക്കരണവും സമൂഹത്തിന്റെ പൊതുബോധവും ഇഴചേര്‍ന്നുവരുന്നുവെന്നും ഇതിനെ മറികടക്കാന്‍ ആലോചനകള്‍ ഉണ്ടാവണമെന്നും ജെ.എന്‍.യു സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ സ്റ്റഡീസ് അധ്യാപകന്‍ പ്രൊഫ എ.കെ രാമകൃഷ്ണന്‍ പറഞ്ഞു. യൂത്ത് ലീഗ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജവഹര്‍ലാല്‍ നെഹ്്‌റു സര്‍വകലാശാലയിലെ അധ്യാപകരെ വരെ ഭരണകൂടം നോട്ടപ്പുള്ളികളാക്കുകയാണെന്നും താന്‍ ഭരണകൂടത്തിന്റെ കടുത്ത ദേശദ്രോഹികളുടെ പട്ടികയിലുള്ള ആളാണെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു വ്യക്തിയുടെ സ്വയം തീരുമാനിക്കാനുള്ള അവകാശത്തെയാണ് ഹനിക്കുന്നതെന്ന് ഫ്രണ്ട്‌ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍. സംസ്ഥാനപ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്ത്് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം വികേന്ദ്രീകരണത്തിനു പകരം കേന്ദ്രീകരണമാണ് മോദി നടപ്പാക്കുന്നത്. ഇത് മതേതര രാജ്യത്തിന്റെ നിലനില്‍പ്പിനു ഭീഷണിയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അതിലംഘനമാണ് ഇപ്പോള്‍ നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതിയും വികസനവും സെഷനില്‍ ഡോ.ടി.ടി ശ്രീകുമാറും അഡ്വ.കെ.എന്‍.എ ഖാദറും സംസാരിച്ചു. എം.എ സമദ് സ്വാഗതം പറഞ്ഞു. അഷ്‌റഫ് മാടാന്‍ അധ്യക്ഷത വഹിച്ചു. ഏകീകൃത സിവില്‍കോഡും ലിംഗ സമത്വവും സെഷനില്‍ കെ.കെ ബാബുരാജും അഭിലാഷ് ജി. രമേശും, എം.ഐ തങ്ങളും സംസാരിച്ചു. റശീദ് ആലയാന്‍ അധ്യക്ഷത വഹിച്ചു. സി.എച്ച് ഇഖ്ബാല്‍ സ്വാഗതം പറഞ്ഞു.
ന്യൂനപക്ഷ രാഷ്ട്രീയം-സാധ്യതകള്‍ സെഷനില്‍ ഡോ. എം.കെ മുനീര്‍, ടി.എ അഹമ്മദ് കബീര്‍ സംസാരിച്ചു. പി.എ അഹമ്മദ് കബീര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു. വൈകിട്ട് നടന്ന ഇശല്‍ പൈതൃകം സെഷനില്‍ അഡ്വ.എസ് കബീര്‍ അധ്യക്ഷത വഹിച്ചു. സാജിദ് നടുവണ്ണൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."