ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ പ്രവര്‍ത്തനം മന്ദഗതിയില്‍
ചങ്ങരംകുളം: ചങ്ങരംകുളം ടൗണില്‍ നരണിപ്പുഴ റോഡില്‍ പൊലിസ് സ്ഥാപിച്ച നോ എന്‍ട്രി ബോര്‍ഡ് വകവെക്കാതെ വാഹനങ്ങള്‍ ചീറിപ്പായുന്നു. തിരക്കേറിയ ചങ്ങരംകുളം ടൗണിലെ നരണിപ്പുഴ റോഡിലുള്ള ഗതാഗത നിയന്ത്രിക്കുന്നതിനും അപകടം കുറക്കുന്നതിനുമായാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ഈ റോഡില്‍ വണ്‍വേ സമ്പ്രദായം നടപ്പിലാക്കിയത്. നരണിപ്പുഴ റോഡില്‍ നിന്നുവരുന്ന വാഹനങ്ങളെ ബസ്സ് സ്റ്റാന്‍ഡ് വഴി തിരിച്ച് വിടുന്ന രീതിയാണ് നടപ്പാക്കിയിരുന്നത്.
ഗതാഗതതടസ്സവും അപകടവും കുറക്കാന്‍ ഈ രീതി സഹായകമായിരുന്നു.
എന്നാല്‍ വാഹനങ്ങള്‍ സമയനഷ്ടം നോക്കിയാണ് പഴയ രീതി തുടരുന്നത്. പല തവണ പൊലിസ് താക്കീത് ചെയ്ത് വിട്ടിട്ടും വീണ്ടും നിയമം കാറ്റില്‍ പറത്തിയാണ് വാഹനങ്ങള്‍ കടന്ന് പോകുന്നത്.
അതേസമയം, കൊട്ടിഘോഷിച്ച് ആരംഭിച്ച ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി ടൗണിലെ പാര്‍ക്കിങിനും ചരക്കിറക്കിനും കര്‍ശന നടപടിയുണ്ടാകുമെന്ന് പറഞ്ഞെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും മന്ദഗതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."