ഓല ചുരുട്ടി പുഴുക്കളുടെ വിഹാരം; നെല്‍ കൃഷി നാശത്തിന്റെ വക്കില്‍
ദേശമംഗലം: തലശ്ശേരിയില്‍ നെല്‍കര്‍ഷകര്‍ക്ക് ദുരിത കണ്ണീര്‍ സമ്മാനിച്ച് ഏക്കര്‍ കണക്കിന് പാടശേഖരത്ത് ഓല ചുരട്ടി പുഴുവിന്റെ വിഹാരം. വെള്ളമില്ലായ്മയും, മറ്റ് ദുരിതപര്‍വ്വങ്ങളും താണ്ടി നെല്‍കൃഷി തങ്ങളുടെ ജീവിതവൃതമാക്കിയവരാണ് ഓലചുരട്ടി പുഴുക്കളുടെ ശല്യം മൂലം വേദനയിലമരുന്നത്. നീണ്ടൂര്‍ പടി കൃഷ്ണന്‍കുട്ടിക്ക് കൃഷിയെന്നാല്‍ അത് തന്റെ ജീവന് തുല്യമായ പ്രവര്‍ത്തിയായിട്ട് വര്‍ഷങ്ങളോളമായി. ഏത് വൈഥരണികളേയും അതിജീവിച്ച് കൃഷിയിറക്കുക എന്നത് വലിയ വെല്ലുവിളിയായി അദ്ദേഹം സ്വീകരിക്കുകയും ചെയ്യുന്നു. ഇത്തവണ രണ്ടേക്കറോളം സ്ഥലം പാടത്തിനെടുത്ത് അദ്ദേഹം നെല്‍കൃഷിയിറക്കി ആദ്യം അതിജീവിക്കേണ്ടി വന്നത് വെള്ളമില്ലാത്ത അവസ്ഥയെയായിരുന്നു.
ഇതിനെ മറികടന്നത് നാട്ടുകാരുടേയും, സുഹൃത്തുക്കളുടേയും സഹായത്തോടെയായിരുന്നു നെല്‍ക്കൃഷി നല്ല രീതിയില്‍ മുന്നേറുകയും, നല്ല വിളവ് പ്രതീക്ഷിച്ചിരിക്കുകയും ചെയ്യുമ്പോഴാണ് ഇപ്പോള്‍ ഓല ചുരുട്ടി പുഴുക്കള്‍ പാടശേഖരം മുഴുവന്‍ നിറഞ്ഞിട്ടുള്ളത്. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ കടുത്ത പ്രതിസന്ധിലായിരിക്കുകയാണ് ഈ കര്‍ഷകന്‍ പുഴുക്കളെ അകറ്റാന്‍ ചെയ്യാവുന്ന പ്രതിരോധ മാര്‍ഗങ്ങളെല്ലാം അവലംബിച്ചിട്ടും പുഴുശല്യം കുറയാത്തതിന്റെ നിരാശ തെല്ലൊന്നുമല്ല ഈ കര്‍ഷകനെ അലട്ടുന്നത്. പലധന കാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്താണ് കൃഷി ഇറക്കിയതെന്നും പ്രതിസന്ധി തിരിച്ചടവ് ദുഷ്‌കരമാക്കുകയാണെന്നും കൃഷ്ണന്‍ കുട്ടി പറയുന്നു. അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെടുമെന്ന പ്രതീക്ഷയും കര്‍ഷകര്‍ വെച്ചു പുലര്‍ത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."