ലാവ്‌ലിന്‍ കേസ് ഹൈക്കോടതി നാളെ പരിഗണിക്കും
കൊച്ചി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് ഹൈക്കോടതി നാളെ പരിഗണിക്കും. റിവിഷന്‍ ഹരജിയില്‍ കക്ഷിചേര്‍ന്ന് പാല സ്വദേശി ജീവന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹരജിയടക്കം എല്ലാ ഹരജികളുമാണ് നാളെ പരിഗണിക്കുന്നത്. പ്രതികളെ വെറുതെവിട്ട കോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ടി.പി നന്ദകുമാര്‍ സമര്‍പ്പിച്ച ഹരജയില്‍ സര്‍ക്കാര്‍ ഉപഹരജി നല്‍കുകയായിരുന്നു. കേസില്‍ പിണറായി വിജയനടക്കമുള്ളവരെ വെറുതെ വിട്ട വിധിക്കെതിരെ സി.ബി.ഐയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് വേഗം പരിഗണിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയും കോടതി നാളെ പരിഗണിക്കും.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി 374.5 കോടി രൂപയുടെ കരാര്‍ ഉണ്ടാക്കിയിരുന്നു.അന്ന് വൈദ്യുത മന്ത്രി പിണറായി വിജയനായിരുന്നു. ഈ കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
തനിക്കും ചില പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നാണ് ജീവന്‍ തന്റെ ഹരജിയില്‍ പറയുന്നത്. രാഷ്ട്രീയ കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ലാവ്‌ലിന്‍ കേസ് വീണ്ടും കോടതി ഇന്ന് പരിഗണിക്കുമ്പോള്‍ ഇന്നത്തെ ഹൈക്കോടതി വിധിയെ ഏറെ ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന അതേ ദിവസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."