ഹറം പള്ളി വികസന പദ്ധതിയില്‍ സഊദിയിലെ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികളും
നിസാര്‍ കലയത്ത്
ജിദ്ദ: ഹറം പള്ളി വികസന പദ്ധതിയില്‍ സഊദിയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള 150 ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ സജീവ പങ്കാളിത്തം വഹിക്കുന്നതായി മത്താഫ് വികസന സമിതി. പദ്ധതി സാങ്കേതിക വിഭാഗം. ഉമ്മല്‍ ഖറ, കിങ് അബ്ദുല്‍ അസീസ്, തായിഫ്, കിങ് ഫഹദ്, കിങ് സഊദി സര്വകലാശാലകളില്് നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പങ്കാളികളായത്. അതേസമയം വികസനം പൂര്‍ത്തിയാക്കിയ മത്താഫ് തീര്‍ത്ഥാടകര്‍ക്കായി റംസാനിന്ന് മുന്നോടിയായി തുറന്നുകൊടുക്കുമെന്ന് സമിതി അംഗം സബരി ഷഹാതാ അറിയിച്ചു.
താത്കാലിക പ്രദക്ഷിണ പാലം നീക്കം ചെയ്തതിനു ശേഷമുള്ള അറ്റകുറ്റപണികളാണ് ഇപ്പോള്‍ നടക്കുന്നത്. താത്കാലിക സംവിധാനത്തില്‍ മണിക്കൂറില്‍ 30000 തീര്‍ത്ഥാടകര്‍ക്ക് പ്രദക്ഷിണം നടത്താണ് കഴിഞ്ഞരുന്നെങ്കില്‍ ഇപ്പോള്‍ 1.07 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ഒരേ സമയം കഅ്ബയെ പ്രദക്ഷിണം ചെയ്യാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."