ഖാസി കേസ്: പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം
കാസര്‍കോട് : പ്രമുഖ മത പണ്ഡിതനായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്നു മാതൃകാപരമായി ശിക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മുസ്്‌ലിയാര്‍ പറഞ്ഞു.സി.എം അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും കാസര്‍കോട് നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ 19ാം ദിവസത്തെ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ പുനരന്വേഷണം നടത്തുന്ന സി.ബി.ഐ സംഘം കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കാന്‍ എല്ലാവിധ പഴുതുകളും അടച്ചു കൊണ്ടുള്ള അന്വേഷണം നടത്തണമെന്നും പ്രതികളെ സമൂഹത്തിനു മുന്നില്‍ കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് അര്‍ശദുല്‍ ഉലൂം വിദ്യാര്‍ഥികളും,ദീനാര്‍ ഐക്യ വേദി ഭാരവാഹികളും ഇന്നലെ സമര പന്തലിലെത്തി ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു.
ചടങ്ങില്‍ ഡോ.ഡി. സുരേന്ദ്രനാഥ് അധ്യക്ഷനായി. അഡ്വ .ഹനീഫ് ഹുദവി, മുസ്തഫ ഹുദവി, സിദ്ദീഖ് നദ്‌വി, അബ്ദുല്‍ റഹിമാന്‍ ഹുദവി, സിറാജ് ഹുദവി, അബൂബക്കര്‍ ഹുദവി, ഹഖീം ഹുദവി, സലാം പള്ളംകോട്, അബ്ദുല്‍ നാസര്‍, ശാഫി, ഹാരിസ്, മുഹമ്മദ് ഷാഫി, ഇ. അബ്ദുല്ല കുഞ്ഞി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."